Vivekananda Jayanti Celebration: ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങൾ 2024 ജനുവരി 27 ന്

Posted by

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം വിവേകാനന്ദ ജയന്തി ആഘോഷമായി ശനിയാഴ്ച്ച, ജനുവരി 27-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 5:30 മുതൽ ആഘോഷിക്കും.

ഭാരതീയ ജനതയെയും രാജ്യത്തെ യുവതയെയും ജാതിമത വേര്‍തിരിവുകൾ‍ക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 162 ആം ജന്മദിനം പതിവ് പോലെ ഈ വര്‍ഷവും ലണ്ടൻ ഹിന്ദു ഐക്യവേദി ആഘോഷിക്കുന്നു. സ്വാമി വിവേകാനന്ദനു യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തിൽ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.

ജനുവരി 27 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 5:30 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികളുടെ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ.

കഴിഞ്ഞ മാസത്തെ സത്‌സംഗം മണ്ഡല ചിറപ്പ് -ധനുമാസ തിരുവാതിര മഹോത്സവമായി സംഘടിപ്പിച്ചിരുന്നു. തത്വമസി ഭജൻസിൻറെ അയ്യപ്പഭജനയും, LHA വനിതാ സംഘത്തിൻറെ തിരുവാതിരകളിയും, പടിപൂജയും, ഹരിവരാസനത്തോട് കൂടി അവസാനിച്ച അയ്യപ്പ പൂജയുമെല്ലാം ഒട്ടനേകം ഭക്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഫെബ്രുവരി മാസം 24 നു 11-)മത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഖാടകർ. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിനു ശേഷം ജനുവരി 27നു നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536
 London Sri Guruvayurappan Temple project is conceived by the London Hindu Aikyavedi under the auspices of Mohanji Foundation UK. Please donate generously. https://www.gofundme.com/f/london-sri-guruvayurappan-temple