,

“IZA London” UUKMA Kerala Pooram Boat Race on August 15….”Teresa’s London” Mega Sponsor

Posted by

(കുര്യൻ ജോർജ്ജ് , നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 

യുക്മ സംഘടിപ്പിക്കുന്ന  എട്ടാമത് കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപം റോഥർഹാം മാൻവേഴ്‌സ് തടാകത്തിൽ നടക്കുകയാണ്. ലോകപ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ ഏറ്റവും അഭിമാനമായ കേരളപൂരം വള്ളംകളിയും സാംസ്‌കാരിക പരിപാടികളും യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയാണ്. യുകെയിലെ മുൻനിര സൗത്ത് ഇന്ത്യൻ ഫാഷൻ ബ്രാൻഡായ തെരേസാസ് ലണ്ടനും യുകെ ഫാഷൻ ഷോ രംഗത്തെ പകരം വയ്ക്കാനില്ലാത്ത നാമമായ മാണിക്കത്ത് ഇവൻ്റ്സും സംയുക്തമായി ആരംഭിക്കുന്ന പുതിയ സംരംഭമായ ഇസ ലണ്ടൻ (IZA London) ആണ് ഇവൻ്റ് സ്പോൺസറായി യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ ലണ്ടൻ്റെ മാതൃ കമ്പനിയായ തെരേസാസ് ലണ്ടൻ കേരളപൂരം വള്ളംകളി – 2026ൻ്റെ മെഗാ സ്പോൺസറായിരിക്കും.
ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാരുടെ പ്രീമിയം എത്‌നിക് വസ്ത്രങ്ങൾ, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം ഡിസൈൻ സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം, ഇസ ലണ്ടൻ സ്വന്തം കൈയ്യൊപ്പുമായി പ്രത്യേകം കളക്ഷനുകളും (IZA London Signature Collection) എന്ന പേരിൽ സ്വന്തമായുള്ള ഹൈ-എൻഡ് ഡിസൈനർ വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് ശേഖരവും അവതരിപ്പിക്കുന്ന യുകെയിലെ പുതിയ മൾട്ടി-ഡിസൈനർ ഫാഷൻ ഡെസ്റ്റിനേഷനാണ്. വിവാഹം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങൾക്കും സമ്പൂർണ ഇവന്റ് സൊല്യൂഷനുകളും ഒരേ കുടക്കീഴിൽ ഇവിടെ ലഭ്യമാണ്.
വിവാഹങ്ങൾ കൂടുതൽ മനോഹരവും ആകർഷകവും ആശങ്കരഹിതവുമാക്കുന്നതിനായി, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം വസ്ത്രങ്ങൾ, മേക്കപ്പ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, 4 i , ഇവന്റ് സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടുന്ന Intimate Wedding സേവനങ്ങളും IZA London നൽകുന്നു. യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് വിവാഹം, വിവാഹത്തിന് മുൻപുള്ള ചടങ്ങുകളായ എൻഗേജ്മെൻ്റ്, നിശ്ചയം, മധുരംവെപ്പ്, ഹൽദി, സംഗീത് തുടങ്ങിയവ ഉൾപ്പടെയുള്ള വിവിധങ്ങളായ ആഘോഷ പരിപാടികൾക്ക് അനുയോജ്യമായ ഡിസൈനർ വസ്ത്രങ്ങൾ ഇസ ലണ്ടൻ്റെ വിപുലമായ സിഗ്നേച്ചർ കളക്‌ഷൻ ശ്രേണിയിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അഭിരുചികൾക്ക് അനുസൃതമായി പ്രമുഖ ഫാഷൻ ഡിസൈനർമാർ രൂപകല്‌പന ചെയ്യുന്ന വസ്‌ത്രങ്ങൾ ഇസ ലണ്ടൻ്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ യുകെയിലെ വസ്‌ത്ര വ്യാപാര രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ തെരേസാസ് ലണ്ടൻ ഫാഷൻ വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇസ ലണ്ടന് തുടക്കം കുറിച്ചിരിക്കുന്നത് .
കാണികളിൽ ആവേശത്തിൻ്റെ തിരമാലകളുയർത്തുന്ന വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും ആഗസ്റ്റ് 15 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
 
അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186
 
ജയകുമാർ നായർ – 07403223006
 
ഡിക്സ് ജോർജ്ജ് – 07403312250.
 
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake, Station Road, Wath-Upon-Dearne, Rotherham, South Yorkshire. S63 7DG.

Discover more from

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *

Discover more from

Subscribe now to keep reading and get access to the full archive.

Continue reading