Is Britain Still Safe for Migrants? Planet Search with M.S Explores Racism, Migration, and Social Change

Posted by

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം പ്രതിസന്ധിയിലോ?
വർദ്ധിച്ചു വരുന്ന വർണ്ണ വിവേചനം സമാധാന ജീവിതത്തിന് ഭീഷണിയോ?
ആ പ്രധാനപ്പെട്ട വിഷയമാണ്, “പ്ലാനറ്റ് സെർച്ച് വിത്ത് എം.എസ് ” യൂട്യൂബ് ചാനലിൽ ചർച്ച ചെയ്യുന്നത്.

ബ്രിട്ടനിലെ, യൂറോപ്പിലെ കുടിയേറ്റം ഗൽഫിലേത് പോലല്ല, ഇവിടെ സ്ഥിരമായി താമസിക്കാൻ വരുന്നവരാണ് ബഹുഭൂരിപക്ഷവും. ഇതിൽ വിദ്യാർത്ഥികൾ ആയി വരുന്നവരാണ് കൂടുതലും തിരിച്ചു പോകേണ്ടി വരുന്നത്. പുതിയ വലതു പക്ഷ പാർട്ടിയുടേയും ഗ്രൂപ്പുകളുടേയും വരവോടെ ആ പഴയ സമാധാന അന്തരീക്ഷം മാറി മറിയുകയാണ് . സിക്ക് വംശജരായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതുൾപ്പെടെ ഏഷ്യക്കാർക്കെതിരെയുള്ള, കറുത്ത വംശജർക്കെതിരെയുള്ള ആക്രമണം ഈയിടെയായി കൂടി വരികയാണ്.

ഈ വിഷയം ചരിത്ര, രാഷ്ട്രീയ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണു ഈ രണ്ട് എപ്പിസോഡുകളിൽ.
രണ്ടിന്റെയും ലിങ്ക് ഇവിടെ കൊടുക്കുന്നു.

അതിജീവനത്തിന്റെ പാഠവുമായി ബ്രിട്ടനിലെ മലയാളികൾ …….പാർട്ട് 1
ബ്രിട്ടനിലിപ്പോൾ നടക്കുന്നതെന്താണ്?
വലതുപക്ഷ തീവ്രതയുള്ള പാർട്ടികളും ഗ്രൂപ്പുകളും സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ താമസിക്കാൻ ശ്രമിക്കുന്നവരുടെ ജീവിതത്തെ അത് ബാധിക്കുന്നു. ഈ നാട്ടിന് പ്രധാന്യമുള്ള ആവശ്യമുള്ള ജോലികൾ ചെയ്യുന്നവരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.
ബ്രിട്ടനിലെ മലയാളികളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ജീവിതത്തെ മുൻനിർത്തി വിശദായ ചർച്ച നടക്കുകയാണിവിടെ.
പരിപാടി രണ്ട് ഭാഗമാണ്. ആദ്യത്തേത് ഇവിടെ കാണാം.
അതിജീവനത്തിന്റെ പാഠവുമായി ബ്രിട്ടനിലെ മലയാളികൾ പാർട്ട് 2
കഴിഞ്ഞ അൻപത് വർഷത്തിലധികമായി മലയാളികൾ വർധിച്ച തോതിൽ ഇവിടെ ബ്രിട്ടനിൽ താമസിക്കാൻ തുടങ്ങിയിട്ട്. ബ്രിട്ടനിലെ ജനങ്ങൾ ഈ പുതുതായെത്തിയവരെ നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളത്. ഇടയ്ക്ക് ചില ചെറിയ കല്ലുകടികൾ ഉണ്ടായതൊഴിച്ചാൽ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇവിടത്തെ ബഹുഭൂരിപക്ഷം ജനത നമ്മോടൊപ്പം ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൂടെയുണ്ടാകും. അതാണിവിടത്തെ ചരിത്രം.
രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് കുടിയേറ്റക്കാരെ ബലിയാടാക്കുന്ന പുതിയ രാഷ്ട്രീയം വലതുപക്ഷം ഇവിടെ പ്രയോഗിക്കുകയാണ്.
ഈ വിഷയവും, അതിനെതിരെയുള്ള ശക്തമായ പ്രതിരോധവും വിശദീകരിക്കുകയാണ് ഈ ചർച്ചയിൽ.
ഇത് രണ്ടാം ഭാഗം.

https://www.youtube.com/watch?v=tQx2_5MAuwU

 


Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading