
യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭദ്രാസന സുവിശേഷ സംഘം പ്രാർത്ഥനാ യോഗത്തിന്റെ പ്രാർത്ഥനാവാരം വളരെ അനുഗ്രഹമായി അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം സേപ്പാനൂസ് തിരുമനസിന്റെ നേതൃത്വത്തിലും പ്രാർത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാദർ മാത്യൂസ് കുര്യാക്കോസിന്റെയും ജനറൽ സെക്രട്ടറി ശ്രീ വിൽസൻ ജോർജിന്റെയും നേതൃത്വത്തിൽ വളരെ അനുഗ്രഹവുമായി നടത്തപ്പെട്ടു. പ്രസ്തുത പ്രാർത്ഥനാ യോഗത്തിൽ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്തയുടെയും വന്ദ്യ വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തിൽ എല്ലാ ദിവസവും സന്ധ്യാ നമസ്കാരം നടത്തപ്പെട്ടു. സന്ധ്യാനമസ്കാരത്തിന് ഫാദർ എൽദോസ് ബാബു ഫാദർ ജോബ്സൺ ഫാദർ അനൂപ് എബ്രഹാം ഫാദർ എബി ഫിലിപ്പ് ഫാദർ ജോസഫ് ഇലവുങ്കൽ ഫാദർ അനൂപ് ഫാദർ ലിജു വർഗീസ് ഫാദർ ഷൈജു മത്തായി ഫാദർ ടിജി തങ്കച്ചൻ എന്നീ വൈദിക ശ്രേഷ്ഠർ നേതൃത്വം നൽകി. സന്ധ്യാനമസ്കാരത്തിന് ശേഷം ഓരോ ദിവസവും നടന്ന ബൈബിൾ ക്ലാസിന് ഫാദർ നിതിൻ പ്രസാദ് കോശി ഫാദർ മാത്യു എബ്രഹാം ഫാദർ രോഹിത് സ്കറിയ ഫാദർ ഹാപ്പി ജേക്കബ് ഫാദർ ടോം ജേക്കബ് എന്നീ വൈദിക ശ്രേഷ്ഠർ നേതൃത്വം നൽകി. ഈ പ്രാർത്ഥനാ വാരം എത്രയും ഭംഗിയായി നടത്തപ്പെടുന്നതിന് നേതൃത്വം നൽകിയ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മ മാർ തേപ്പാനോസ് തിരുമനസിനോടും ഭദ്രാസന സെക്രട്ടറി വന്ദ്യ വർഗീസ്മാത്യു അച്ഛനോടും വന്ദ്യ വൈദിക ശ്രേഷ്ഠരോടും മാനേജിങ് കമ്മിറ്റി അംഗങ്ങളോടും ഭദ്രാസന കമ്മറ്റി അംഗങ്ങളോടും പ്രാർത്ഥനാ യോഗ അസോസിയേഷന്റെ റെപ്രെസെന്ററ്റീവ് അംഗങ്ങളോടും ഇതിൽ സംബന്ധിച്ച എല്ലാ വിശ്വാസികളോടും ഉള്ള നന്ദിയും കൃതജ്ഞതയും ഈ അവസരത്തിൽ പ്രാർത്ഥന യോഗ അസോസിയേഷന്റെ നാമത്തിൽ അറിയിക്കുന്നു. അതോടൊപ്പം ഈ ദിവസങ്ങളിൽ നടന്ന യോഗത്തിനു വേണ്ട എല്ലാവിധ ടെക്നിക്കൽ സപ്പോർട്ട് തന്ന നമ്മുടെ ഏറ്റവും പ്രിയങ്കരനായ സജി വർഗീസിനോട് ഉള്ള നന്ദിയും അറിയിക്കുന്നു. അതോടൊപ്പം ഈ പ്രാർത്ഥനാ വാരം എത്രയും അനുഗ്രഹമായി തീർത്തു തന്ന ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. പ്രാർത്ഥനാ യോഗ അസോസിയേഷന് വേണ്ടി വൈസ് പ്രസിഡന്റ് ഫാദർ മാത്യൂസ് കുര്യാക്കോസ് ജനറൽ സെക്രട്ടറി വിൽസൺ ജോർജ്






