ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടി അവറുകളുടെ ഒന്നാം ചരമവാർഷികം ഇപ്സ്വിച്ചിൽ നടന്നു

Posted by

OICC UK യുടെ ഇപ്സ്വിച്ച് യൂണിറ്റിൽ ജനപ്രിയ നേതാവു് ബഹുമാന്യനായ ഉമ്മൻ ചാണ്ടി അവറുകളുടെ ഒന്നാം ചരമ വാർഷീക ചടങ്ങുകൾ എല്ലാ വിഭാഗ മലയാളികളെയും സാക്ഷി നിർത്തി ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. പരിപാടിക്ക് ഇപ് സ്വിച്ചു് യൂണിറ്റ് ജന:സെക്രട്ടറി വിഷ്ണു പ്രതാപ് നേതൃത്വം നൽകി.

വിശിഷ്ട അതിഥിയായി എത്തിയ OlCC UK യുടെ ചെയർമാനും നാഷണൽ പ്രസിഡൻറുമായ ശ്രീ KK, മോഹൻ ദാസ് അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു.

ഇപ് സ്വിച്ച് യൂണിറ്റിൻ്റെ പ്രസിഡൻറ് ശ്രീ, ജയരാജ് ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഉമ്മൻ ചാണ്ടി സാറിൻ്റെ ചിത്രത്തിനു മുന്നിൽ ശ്രീ, ശങ്കർ ജി ഭദ്രദീപം തെളിയിച്ചു.പ്രസ്തുത യോഗത്തിൽ എത്തിയ വെക്തിത്വങ്ങൾക്കു് ശ്രീ,ബാബു മങ്കുഴിയിൽ സ്വാഗതം പറഞ്ഞു വിശിഷ്ടാധിതികളായി എത്തിയ നാഷണൽ നേതാക്കൻമാരെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ OICC പ്രവർത്തകർക്കു് പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പ്രസിഡൻറ് ശ്രീ, കെ കെ മോഹൻ ദാസ് പുഷ പാർച്ചന നടത്തിക്കൊണ്ടു് നടത്തിയ പ്രസംഗത്തിൽ കരുണയുടെ കരസ്പർശങ്ങൾ ഏറ്റ ഒരുപാടു് അനുഭവങ്ങളും ഉമ്മൻ ചാണ്ടി സാറിൻ്റെ കരുതലിനെപ്പറ്റിയും പങ്കുവെച്ചു.

OlCC വർക്കിങ്ങ് പ്രസിഡൻറും വനിതാ കോഡിനേറ്ററുമായ ഷൈനു മാത്യുവിനെ ഇപ്സ്വിച്ച് വനിതാ നേതാവു് നിഷാ ജീനീഷു് ഷാൾ അണിയിച്ചു സ്വീകരിച്ചു.  യൂണിറ്റ് പ്രസിഡൻറ് ശ്രീ,ജയരാജ് ഗോവിന്ദൻ അധ്യക്ഷ പ്രസംഗത്തിൽ OICC യുടെ പ്രവർത്തനങ്ങൾ കുറെക്കുടിക്കര്യക്ഷമമാക്കി പുതിയ കർമ്മ പരിപാടികൾ നടത്തി OlCC യെ ശക്തിപ്പെടുത്തണമെന്ന് നേതാക്കൻമാരോട് ആവശ്യപ്പെട്ടു. ഷൈനു മാത്യു, തൻ്റെ ലളിതമായ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ ചൂണ്ടിക്കാട്ടി സംസാരിച്ചു

തുടർന്ന് OICC നേതാക്കളായ അൾ സഹാർ അലി, ജവഹർലാൽ, ചെല്ലപ്പൻ നടരാജൻ, അടൂർ ജോർജ്ജ് ,യൂണിറ്റ് നേതാക്കൻമാരായ ജയരാജ് ഗോവിന്ദൻ വിഷ്ണു പ്രതാപ് ,ബിജു ജോൺ, Ad.സൈജേഷ്, സബാസ്റ്റ്യൻ വർഗ്ഗീസ് ,എന്നിവർ പുഷ്പാർച്ചന നടത്തി അനുശോചന പ്രസംഗം നടത്തി.

പങ്കെടുത്ത എല്ലാ പ്രവർത്തകരും ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ഇപ് സ്വിച്ച് യൂണിറ്റിലെ പ്രവർത്തകരായ എല്ലാ പ്രവർത്തകരും ചേർന്ന് നടത്തിയ  ദേശീയ ഗാന ആലാപനത്തോടെ അനുസ്മരണ പരിപാടിക്ക് സമാപനം കുറിച്ചു. ഇപ് ‘സ്വിച്ചിലെ പ്രവർത്തകർ ഒരുക്കിയ ഭക്ഷണം കഴിച്ച് പിരിഞ്ഞു.