പരേതനായ ഉമ്മൻ ചാണ്ടിയുടെ ഒന്നാം വാർഷീക അനുസ്മരണം ലണ്ടൻ വാറ്റ് ഫോർഡിൽ നടന്നു

Posted by

പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു കൊണ്ട് ഒഐസിസി യൂകെ വാട്‌ഫോർഡിൽ യൂണിറ്റിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണത്തിനു് OICC UK ചെയർമാനും,പ്രസിഡൻ്റമായ ശ്രീ, KK മോഹൻ ദാസ് മുഖ്യ അധിതിയായിരുന്നു.. ശ്രീ ഉമ്മൻ ചാണ്ടി എന്ന സ്നേഹ-കാരുണ്യ-കരുതലിന്റെയും, പൊതുജന സേവനത്തിന്റെയും, ഭരണ തന്ത്രജ്ഞതയുടെയും, മഹത്തായ രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രതീകമായിരുന്നു എന്ന് അനുസ്മരണകൾ നടത്തിയ നേതാക്കൾ പങ്കു വെച്ചു.

ഒഐസിസി യുകെ വാറ്റ്ഫോർഡ് യുണിറ്റ് പ്രസിഡണ്ടും, യുക്മ ലീഡറുമായ സണ്ണിമോൻ മത്തായി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ തിരി തെളിച്ച് ബൈബിൾ വായിച്ചു കൊണ്ട് ജോൺ തോമസ് നടത്തിയ ആമുഖ പ്രാർത്ഥന ഉമ്മൻ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ നിത്യേന എത്തുന്ന ജനസമൂഹം മെഴുതിരികൾ കത്തിച്ചും, കരഞ്ഞും ഒരു പുണ്യാത്മാവിനോട് പ്രാർത്ഥനകൾ അർപ്പിക്കുവാൻ എത്തുന്ന അതേ ഓർമ്മ ഉണർത്തുന്നതായിരുന്നു.

ഒഐസിസി യുകെ നാഷണൽ വർക്കിങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ സ്വാഗതം ആശംസിക്കുകയും ഉമ്മൻ‌ചാണ്ടി സാറിന്റെ നേതൃത്വ പാടവവും ,നിശ്ചയ ദാർഢ്യതയും എടുത്തു പറയുകയും ചെയ്തു. ഒഐസിസി യൂകെ നാഷണൽ പ്രസിഡണ്ട് ശ്രീ, K K മോഹൻദാസ് ഭദ്രദീപം തെളിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഉമ്മൻ ചാണ്ടി സാറുമായി കണ്ടു മുട്ടിയ മുഹൂർത്തങ്ങൾ പങ്കുവെക്കുകയും ,അദ്ദേഹത്തിന്റെ സ്നേഹാർദ്രമായ കരുതലിന്റെ അനുഭവങ്ങൾ എടുത്തു പറയുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ ആദരവർപ്പിച്ചുകൊണ്ട് സൂരജ് കൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വഴിയോരങ്ങൾ ഉമ്മൻ ചാണ്ടി സാറിന്റെ ഭൗതീക ശരീരം ഒരു നോക്ക് കാണുവാൻ കണ്ണീരണഞ്ഞ് പൂക്കളുമായി ‘ നിന്നിരുന്ന ആളുകളുടെ ജന വികാരം സൂരജ് കൃഷ്ണൻ അനുസ്മരിച്ചപ്പോൾ സദസ്സിൽ വേദന പൊടിക്കുന്നതായി.
വാറ്റ്ഫോഡിലെ സംസ്കാരിക നായകനും പെയ്തൊഴിയാത്ത മഴ എന്ന നോവലിന്റെ ഗ്രന്ഥകർത്താവും മായ കെ പി മനോജ്കുമാർ പുഷ്പാ അർച്ചനക്ക് തുടക്കം കുറിച്ചു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രിയും, വികസനോന്മുഖനും, അന്താരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടിയിട്ടുള്ള
ജനനായകനുമായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടിയെന്നും, മഹാബലി യുഗം പോലെ തന്നെ കാലം ഉമ്മൻ‌ചാണ്ടി യുഗവും അനുസ്മരിക്കുന്ന കാലം വരുമെന്ന് അപ്പച്ചൻ കണ്ണഞ്ചിറ അഭിപ്രായപ്പെട്ടു. കവിയത്രിയും പൊതുപ്രവർത്തകയുമായ റാണി സുനിൽ ഉമ്മൻ ചാണ്ടി സാറിന്റെ വേർപ്പാടിലൂടെ ഉണ്ടായ നഷ്‌ടബോധത്തിന്റെയും, സമൂഹം അദ്ദേഹത്തെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചു.ഒഐസിസിയുടെ UKയിലെ സീനിയർ നേതാവായ ചെല്ലപ്പൻ നടരാജൻ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു.

ഒഐസിസി യുക്കെ നാഷണൽ വൈസ് പ്രസിഡണ്ട് അൻസാർ അലി, മുൻ ആലപ്പുഴ ഡിസിസി മെമ്പർ റോജിൻ സാഹാ, ശ്രീമതി അനഘ സുരാജ്,കൊച്ചുമോൻ പീറ്റർ, ലിബിൻ കൈതമറ്റം, ജോൺ പീറ്റർ, എന്നിവർ അനുസ്മരണങ്ങൾ നടത്തി.
ബിജു മാതൃുന്റെ നന്ദി പ്രകാശനത്തിന് ശേഷം യോഗം പിരിഞ്ഞു. പ്രവർത്തകർ ഒരുക്കിയ സ്നേഹ വിരുന്നും കഴിച്ച് പിരിഞ്ഞു.


Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading