,

Gandhi Jayanti Becomes ‘Service Day’ with IOC UK Kerala Chapter’s Anti-Drug Drive

Posted by

–

ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) ‘സേവന ദിനം’ ആയി ആചരിക്കും; ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന് അന്ന് തുടക്കം; തെരുവ് ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാന്ധി സ്മൃതി സംഗമം തുടങ്ങി വിപുലമായ പരിപാടികൾ 

(റോമി കുര്യാക്കോസ്
ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ‘സേവന ദിനം’ ആയി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു  മാലിന്യം നിറഞ്ഞ തെരുവുകൾ ശുചീകരിക്കും. ഒക്ടോബർ 2 രാവിലെ 10 മണി മുതൽ ബോൾട്ടൻ പ്ലേ പാർക്ക്‌ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ജന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ യൂണിറ്റ് / റീജിയനുകളിൽ നിന്നുള്ള ഐ ഒ സി പ്രവർത്തകർ എന്നിവർ പങ്കെടുക്കും. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾക്ക് ചൊല്ലിക്കൊടുക്കും.
രാജ്യ വ്യത്യാസമില്ലാതെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ ബോധവൽകരിച്ചുകൊണ്ട് ‘സർവോദയ ലഹരി വിരുദ്ധ  ക്യാമ്പയിനി’ന്റെ ഔദ്യോഗിക ഉദ്ഘടനവും ചടങ്ങിൽ വച്ച് സംഘടിപ്പിക്കും. 
തദേശഭരണ സംവിദാനം, മലയാളി അസോസിയേഷൻ ഉൾപ്പടെയുള്ള വിവിധ സംഘടനകൾ, എൻ ജി ഒകൾ തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് വിവിവിധ ബോധവൽകരണ പരിപാടികളും ലഹരിയുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകളും ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് മാരത്തോൺ തുടങ്ങിയ കായിക പരിപാടികൾ, മനുഷ്യ ചങ്ങല തുടങ്ങിയവയും ‘സർവോദയ ലഹരി വിരുദ്ധ  ക്യാമ്പയിനി’ന്റെ ഭാഗമായി
യു കെ യിലാകമാനം സംഘടിപ്പിക്കും.
‘സേവന ദിന’ത്തിന്റെ ഭാഗമായി യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഐ ഒ സി പ്രവർത്തകർ ബോൾട്ടനിലെ പ്ലേ പാർക്ക്‌ ഗ്രൗണ്ടും പരിസര പ്രദേശങ്ങളും ശുചീകരിക്കും. മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിക്കും. പരിപാടിയുടെ ഭാഗമായി ‘ഗാന്ധിസ്മൃതി സംഗമ’വും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. ‘സേവന ദിന’ത്തിന്റെ ഭാഗമാകുന്ന എല്ലാ അംഗങ്ങളെയും  സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കും.

Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading