Forgotten Bonds: A Short Film Exploring Amnesia Impact; അമ്മയുടെ ഓർമ്മകൾ തിരിച്ചുപിടിക്കാൻ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻെറ കഥ

Posted by

മറവിരോഗം പിടിപെട്ട് മകനെ മറന്നുപോകുന്ന അമ്മയും , അമ്മയുടെ ഓർമ്മകൾ തിരിച്ചുപിടിക്കാൻ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻെറ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ‘ ഓർമ്മ ‘ കണ്ണുകളോടെയല്ലാതെ ആർക്കും ഓർമ്മ കണ്ടുതീർക്കാൻ കഴിയില്ല . മകൻ അജയനായി വേഷമിട്ട ബെന്നി ജോസും , അമ്മ സുമിത്രയായി അഭിനയിക്കുന്ന ടിഷ ജോർജ്ജും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചി രിക്കുന്നത് .

ലണ്ടന് സമീപം Woodford Green ൽ താമസിക്കുന്ന പ്രവാസിയാണ് ബെന്നി ജോസ് . ബെന്നിയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ മകൻ അഭിഷേക് ബെന്നിയും , അമ്മ സുമിത്രയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ niece അലീനാ ജോൺസനുമാണ് . ശശി വാളൂരാൻെറ അപ്പുകുട്ടൻ മാമനും നെഞ്ചുലയ്ക്കുന്ന കഥാപാത്രമാണ് . ഓരോ പ്രവാസിയുടെയും ജീവിതത്തിൻെറ നേരെ പിടിച്ച കണ്ണാടിയാണ് ഓർമ്മ.

പൂർണ്ണമായും കേരളത്തിൻെറ ഗ്രാമഭംഗിയിൽ ചിത്രീകരിച്ച ഓർമ്മ സ്വപ്നതുല്യമായ ദൃശ്യാനുഭവമാണ് നൽകുന്നത് .

Kudilingal Films ൻെറ ബാനറിൽ ബെന്നി ജോസ് നിർമ്മിച്ച് , തോമസ് മാളക്കാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓർമ്മ മനസ്സിലെന്നും മായാതെ നിൽക്കും.

 

Click below to watch: