Muhammad Jazeel honoured by IOC-IYC Kerala Chapter activists

Posted by

 

ലണ്ടനിൽ മൂന്നാം നിലയിലെ ജനൽപ്പടിയിൽ നിന്ന് തൂങ്ങി നിന്ന മൂന്ന് വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മുഹമ്മദ് ജസീലിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററും ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് (ഐവൈസി) യുകെ കേരള ചാപ്റ്ററും ചേർന്ന് ആദരിച്ചു.

ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേലിന്റെയും ഐവൈസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളിലിന്റെയും നേതൃത്വത്തിൽ ഈസ്റ്റ് ഹാമിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ജസീലിനെ അനുമോദിച്ചത്.

ചടങ്ങിൽ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ  ‘ആദം നീ എവിടെ ആകുന്നു..?’ എന്ന പുസ്തകം മുഹമ്മദ് ജസീലിന് ഉപഹാരമായി കൈമാറി.
അഭിനന്ദന ചടങ്ങിൽ ബിബിൻ ബോവച്ചൻ, ഷൈനു മാത്യു, ഷിജൻ ജോസ് ജോസഫ്, ഹിജനസ് ഫെർണാണ്ടസ്, നിഥിൻ തോമസ്, ജിബു ജോർജ്, അഭിഷേക് റോയി, ഷിജിൻ തോമസ് എന്നിവർ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.
ജസീലിന്റെ സമയോചിതമായ ഇടപെടലും ധീരതയും മലയാളി സമൂഹത്തിനാകെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

 


Discover more from

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *

Discover more from

Subscribe now to keep reading and get access to the full archive.

Continue reading