ജൂലി ഗണപതിയുടെ കവിത സമാഹാരത്തിന് പുരസ്‌കാരം. മലയാള കവിതകളുടെ ഒരു സമാഹാരമായ “വാരാണസിയിലെ മഴ”, മെയ് 24 മുതൽ 28 വരെ കൊല്ലത്ത് നടന്ന പുസ്തകമേളയിൽ വായനക്കാരെ ആകർഷിച്ചു. പുസ്തകമേളയിൽ അഞ്ച് ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകത്തിനുള്ള ‘ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ അവാർഡ് ജൂലിക്ക് ലഭിച്ചു. 2023യിൽ യുകെയിലേക്ക് താമസം മാറിയ ജൂലി, മലയാള കലാസാഹിത്യ രംഗത്ത് വളർന്നുവരുന്ന താരമായി നിൽക്കുന്നു. 43 കവിതകൾ അടങ്ങുന്ന സമാഹാരത്തിലെ കവിതകൾ പല മാഗസിനുകളിൽ പ്രസിദ്ധീകരിച്ചവയാണ്.
ഇന്ത്യയിലെ നേട്ടങ്ങളും റെക്കോർഡുകളും അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു റെക്കോർഡ് കീപ്പിംഗ് സ്ഥാപനമാണ് “ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്”. വ്യക്തികൾക്കും ഓർഗനൈസേഷനുകൾക്കും അവരുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഇവർ ഒരു വേദി നൽകുന്നു.
ഈ അവാർഡിന് പുറമെ ഭാരതീയ ദളിത് സാഹിത്യ അക്കാദമി, ഡോ. ബി.ആർ. അംബേദ്കർ നാഷണൽ അവാർഡ്, മുംബൈ ജ്വാല സാഹിത്യ രത്ന അവാർഡ് എന്നിവയും വാരാണസിയിലെ മഴ എന്ന കവിത സമാഹാരത്തിനു ലഭിച്ചിട്ടുണ്ട്.
അഞ്ചാലുംമൂട് തെക്കേമുലയിൽ വീട്ടിൽ കെ. ചെല്ലപ്പന്റെയും എം.കെ. പൊന്നമ്മയുടെയും മകളായ ജൂലിക്ക് സാഹിത്യ ലോകത്തെ പ്രചോദനം സാഹിത്യകാരിയായ ചേച്ചി യമുന ദൈവത്താൾ ആണ്. ഇപ്പോൾ ലണ്ടനിൽ റോഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.