Proposal for Sri Guruvayurappa Temple in London – നിർമാണത്തിന്റെ ബ്രോഷർ ഗുരുവായൂരിലും ലണ്ടനിലും പ്രകാശനം ചെയ്തു

Posted by

നിർമാണത്തിന്റെ ബ്രോഷർ തന്ത്രി ബ്രഹ്മശ്രീ ഡോ. ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂരിൽ പ്രകാശനം ചെയ്തു
ലണ്ടനിൽ ബ്രോഷർ പ്രകാശനവും ധനശേഖരണത്തിൻറെ തുടക്കവും

ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷൻ UK യും സംയുക്തമായി ലണ്ടനിൽ നിർമ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിൻ്റെ ബ്രോഷർ പ്രകാശനം ഗുരുവായൂരിൽ ശ്രീ ഗുരുവായൂരപ്പന്റെ തിരുനടയിൽ സമാരംഭം കുറിച്ചു.

സെപ്റ്റംബർ 5 ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൻറെ കിഴക്കേനടയിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്ര നിർമാണത്തിന്റെ ബ്രോഷർ തന്ത്രി ബ്രഹ്മശ്രീ ഡോ. ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച്, യശശ്ശരീരനായ ശ്രീ തെക്കുമുറി ഹരിദാസിൻ്റെ പത്നി ശ്രീമതി ജയലത ഹരിദാസ്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ പി വിനയനിൽ നിന്നും ഗുരുവായൂരപ്പന്റെ ഒരുപിടി പരിപാവനമായ മണ്ണ് കൈപ്പറ്റി.

ക്ഷേത്ര നിർമാണ ഫണ്ടിലേക്കുള്ള ക്ഷേത്രം തന്ത്രിയുടെ പണക്കിഴി, ബഹുമാന്യനായ എംപി ശ്രീ സുരേഷ്‌ഗോപി സ്വീകരിച് ശ്രീമതി ജയലത ഹരിദാസിന് കൈമാറി.

ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിട്സര്ലാണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ Mohanji Centre of Benevolence ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വിജയൻ, ദേവദാസ് നമ്പൂതിരിപ്പാട് , മോഹൻജി ഫൗണ്ടേഷൻ യു എസ് എ പ്രതിനിധി സംഗീത് ജയന്തൻ, ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധി പ്രശാന്ത് വർമ്മ, . അനില ദേവദാസ്, രാധ അമ്പാട്ട്, തെക്കുംമുറി ഹരിദാസിൻ്റെ മക്കൾ വിനോദ് ഹരിദാസ്, നിലേഷ് ഹരിദാസ്, മറ്റു കുടുംബാംഗങ്ങൾ, സുധ പുതുമന, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജി.കെ. പ്രകാശൻ, ബാല ഉള്ളാട്ടിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു

ലണ്ടനിൽ ബ്രോഷർ പ്രകാശനം

നിർമ്മാണത്തിനാവശ്യമായ ധനശേഖരണത്തിൻറെ തുടക്കവും ബ്രോഷർ പ്രകാശനവും സെപ്റ്റംബർ 17 ന് Marriott Heathrow Windsor, Langley യിൽ നടന്നു. വൈകിട്ട് 3:30 മുതൽ ആരംഭിച്ച ചടങ്ങിൽ ബ്രഹ്മശ്രീ മോഹൻജി ബ്രോഷർ പ്രകാശനം ചെയ്തു.

ക്ഷണിക്കപ്പെട്ട അതിഥികളായി പ്രമുഖ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കെടുത്തു. ശ്രീ ഗുരുവായൂരപ്പൻ്റെ നാമമന്ത്രങ്ങളാൽ മുഖരിതമായ സമൂഹ നാമജപത്തോടെയാണ് ബ്രോഷർ പ്രകാശനം നടന്നത്.

ലണ്ടനിൽ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാൻ ഒരുങ്ങുന്നത്. ക്ഷേത്ര സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.

ഐക്യവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 30 ന് വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമിഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 30 ന് വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറും. വൈകിട്ട് ആറുമണിയോട് കൂടി ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ മാവേലി എഴുന്നള്ളത്ത്‌, ഓണപ്പാട്ട്, അനുഗ്രഹീത കലാകാരി ഡോ. പ്രിയങ്കാ നായരുടെ നേതൃത്വത്തിൽ നൃത്ത ശിൽപ്പം, ഗാനാർച്ചന, LHA ടീമിൻ്റെ തിരുവാതിരകളി, സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയും സംഘവും അവതരിപ്പിക്കുന്ന ലയവിന്യാസം, ദീപാരാധന, ഓണസദ്യ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ. ആഘോഷപരിപാടികളിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.
For further details please contact

Onam Celebration Date and Time: 30 September 2023, 6:00 pm onwards.

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536

Venue: West Thornton Community Centre, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org