ചാണ്ടി ഉമ്മൻ എം.എൽ.എക്ക് ഒഐസിസിയുടെ ഉജ്ജ്വല സ്വീകരണം

Posted by

യുകെ സന്ദർശിക്കാനെത്തിയ പുതുപ്പള്ളി MLA ശ്രീ.ചാണ്ടി ഉമ്മന് ഒഐസിസി നാഷണൽ പ്രസിഡൻ്റ്KK, മോഹൻദാസും പ്രവർത്തകരും ചേർന്ന് എയർപ്പോട്ടിൽ സ്വീകരിച്ചു അതിനു ശേഷം UKയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം OlCC നാഷണൽ കമ്മറ്റി അംഗങ്ങളും മറ്റു ഒഐസിസി നേതാക്കളും ചേർന്ന് ക്രോയിഡണിൽ വെച്ച് ഗംഭീര സ്വീകരണം നൽകി. 

ഉമ്മൻ ചാണ്ടി എന്ന ജന നേതാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജൂലൈ 18 ന് ഒരു വർഷം തികയുകയാണ് , ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ആചരണവും ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തുടക്കവും വലിയ രീതിയിൽ ജൂലൈ 28 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നതായി നേതാക്കൾ അറിയിച്ചു.

ഒഐസിസി നേതാക്കന്മാർക്കും പ്രവർത്തകർക്കും ഉമ്മൻ ചാണ്ടിയുടെ മകന്റെ ഇപ്പോഴത്തെ യുകെ സന്ദർശനം ആവേശം ഇരട്ടിയാക്കി എന്നതാണ് സത്യം , ഒഐസിസി യുടെ നാഷണൽ, റീജണൽ, നേതാക്കൾമാത്രം ഉൾകൊള്ളിച്ചു പെട്ടന്ന് വിളിച്ചിച്ചു കുട്ടിയ മീറ്റിങ്ങിൽ സംഘാടകർ പ്രതീഷിച്ചതിലും കൂടുതൽ ആളുകൾ പെങ്കെടുത്തത് ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് പ്രവാസികൾക്കുള്ള സ്‌നേഹവും ബഹുമാനവും എടുത്തറിയിക്കുന്നതായിരുന്നു

ഒഐസിസി യൂകെ നേതക്കാന്മാർ മാത്രം പങ്കെടുത്ത് കൊണ്ടു് ചാണ്ടി ഉമ്മന് നൽകിയ അത്താഴ വിരുന്നിൽ തന്റെ പിതാവിന് പ്രവാസി മലയാളികളോടുള്ള സ്നേഹം എത്രയായിരുന്നു എന്നോർമ്മിപ്പിക്കിവാൻ ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിമാന ടിക്കറ്റ് കുറയ്ക്കാൻ നടത്തിയ പദ്ധതികളെ കുറിച്ചും ചാണ്ടി ഉമ്മൻ വിശദീകരിച്ചു, താനും യുകെയിൽ കുറച്ചു കാലം പ്രവാസി ആയിരുന്നതും , അന്ന് താനും ഒഐസിസി പ്രവർത്തകനായിരുന്നു എന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.

 

ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ K K മോഹൻദാസിന്റെ മുഖ്യ നേതൃത്വത്തിൽ നടത്തിയ അത്താഴവിരുന്നിൽ , ഒഐസിസി യൂക്കെ നാഷണൽ വർക്കിംഗ് പ്രസിഡന്റ്മാരായ ശ്രീ അപ്പാ ഗഫുർ , ശ്രീ സുജു ഡാനിയേൽ , ശ്രീമതി ഷൈനു മാത്യു വൈസ് പ്രസിഡൻ്റ് അൾസ ഹാർഅലി ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോജ് എന്നിവർ ചാണ്ടി ഉമ്മന് തന്റെ പ്രവർത്തങ്ങൾക്ക് അനുമോദനങ്ങൾ നേർന്നു , ഒഐസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗം ങ്ങളായ ശ്രീ റോണി ജേക്കബ്, ശ്രീ ജയൻ റാൻ, ശ്രീ സോണി ചാക്കോ, ശ്രീ സാജു ആൻ്റണി ഒഐസിസി, സറേ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , ,ഒഐസിസി സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ് , ട്രഷറർ. ശ്രീ ബിജു വർഗീസ് , സത്യം ന്യൂസ്‌ ചീഫ് റിപ്പോർട്ടർ (യു കെ), ശ്രീ റോമി കുര്യാക്കോസ് , സറേ റീജൺ
എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ.ഷാംജിത്ത് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ , സറേ റീജണൽ നേതാവ് ശ്രീ ജോർജ് ജേക്കബ് , ഒഐസിസി സാറേ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി
അതി വിപുലമായി ജുലൈ 28 ന് യുകെ ഒഐസിസി ക മ്മിറ്റി നടത്താനിരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷീക അനുസ്മരണവും , ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ ഉത്ഥാടനവും ഒരു വലിയ വിജയമമാക്കുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് എല്ലാ നേതാക്കന്മാരും ഉറപ്പ് നൽകി കേരളത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ MP യും, ശ്രീ, MK പ്രേമചന്ദ്രൻ MP അടക്കം OlCC യുടെ ചാർജ്ജുള്ള പ്രമുഖ കോൺഗസ് നേതാക്കൾ പങ്കെടുക്കുന്ന ശ്രീ ഉമ്മൻ ചാണ്ട ഒന്നാം വാർഷീക പരുപാടി ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ അരയും തലയും മുറുക്കി പ്രവത്തിക്കുകയാണ് ഓരോ ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും, കാരണം എന്നും ജനക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിച്ച തങ്ങളുടെ ജനപ്രിയ നായകന് യുകെ ഒഐസിസി പ്രവർത്തകർ നൽകുന്ന ഹൃദയത്തിൽ നിന്നുള്ള ബഹുമതിയാകും ഈ പരിപാടികൾ എന്നുറപ്പ്

Leave a Reply

Your email address will not be published. Required fields are marked *