Basingstoke Deputy Mayor Sajish Tom Receives Warm Welcome in Kerala

Posted by

–

ഡെപ്യൂട്ടി മേയറായ സജീഷ് ടോമിന് കേരളത്തിൽ സ്നേഹാദരം
 യുകെയിലെ ബേസിംഗ്സ്റ്റോക്ക്  ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന് കേരളത്തിൽ സ്നേഹാദരം. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി ഒ സി യിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സജീഷ് ടോമിനെ ആദരിച്ചത്. വിദേശരാജ്യങ്ങളിൽ മലയാളികൾ നേടുന്ന ഉന്നത സ്ഥാനങ്ങൾ കേരളത്തിനും മലയാളി സമൂഹത്തിനും അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സജീഷ് ടോമിന് സി എൽ സി പ്രവർത്തകരുടെ ഉപഹാരം മന്ത്രി അനൂപ് ജേക്കബ് സമ്മാനിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പും ഫാ. ജോസ് ഇടശ്ശേരിയും ചേർന്ന് സജീഷ് ടോമിന് മംഗളപത്രം സമർപ്പിച്ചു.
ചടങ്ങിൽ മനോജ് മൂത്തേടൻ എം എൽ എ, എറണാകുളം – അങ്കമാലി അതിരൂപത പ്രോക്രൈറ്റർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, സി.എൽ.സി. സംസ്ഥാന പ്രസിഡന്റ് സജു തോമസ്, സി.ഡി. രാജു, പ്രൊഫസർ ജോസഫ് മറ്റം തുടങ്ങിയവരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Discover more from

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *

Discover more from

Subscribe now to keep reading and get access to the full archive.

Continue reading