ജനാധിപത്യം വിജയിക്കണമെങ്കില്‍ ബോധമുള്ള സമൂഹം നിലനില്‍ക്കണം: ഫ്രീഡം അസംബ്ലി

Posted by

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആര്‍.എസ്.എസി ഇംഗ്ലണ്ട് നാഷനല്‍ കലാലയം സാംസ്‌കാരിക വേദി ‘ഫ്രീഡം അസംബ്ലി’ സംഘടിപ്പിച്ചു. പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ എന്ന ശീര്‍ഷകത്തില്‍ സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ അബ്ഷിര്‍ കാസര്‍കോട് അധ്യക്ഷത വഹിച്ചു.

കേരള ലിങ്ക് എഡിറ്ററും മുൻ ലൗടൺ മേയറുമായാ ഫിലിപ്പ് എബ്രഹാം ഉദ്ഘാടനം ചെയ്തു. അനീതികള്‍ക്കെതിരെ നിരന്തരം കലഹിച്ചുകൊണ്ടിരിക്കണമെന്നും മണിപ്പൂരില്‍ ഉള്‍പ്പെടെ നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകാന്‍ നമുക്ക് സാധിക്കണമെന്നും ഫിലിപ്പ് എബ്രഹാം ആവശ്യപ്പെട്ടു.

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ഇ ബി അംഗം അബ്ബാദ് ചെറൂപ്പ ഫ്രീഡം മെസ്സേജ് അവതരിപ്പിച്ചു. സാമൂഹിക ബോധവും ചുറ്റുപാടുകളെ കുറിച്ച് അറിവുമുള്ള ഒരു സാമൂഹിക സൃഷ്ടിപ്പിന് വേണ്ടി നിരന്തരം ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ജനാധിപത്യം വിജയിക്കണമെങ്കില്‍ ബോധമുള്ള സമൂഹം നിലനില്‍ക്കുകയും തുടര്‍ച്ചയായ ഇടപെടലുകള്‍ നടത്തുകയും ചെയ്യണമെന്നും ഫ്രീഡം അസംബ്ലി ആവശ്യപ്പെട്ടു.

ഇംഗ്ലണ്ട് നാഷനല്‍ ജനറൽ സെക്രട്ടറി മുഹമ്മദ് നിഹാല്‍ എറണാകുളം സ്വാഗതവും ഷബീബ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.