Post-Brexit free trade – INDIA and UK start talks

The UK’s International Trade Secretary Liz Truss and India’s Minister for Commerce & Industry Piyush Goyal agreed to explore opportunities for expanding and deepening our trade relationship. This will include an Enhanced Trade Partnership as the first step on a wider roadmap for a deeper trade partnership, and subject to progress could lead to a future Free Trade Agreement.

The UK’s International Trade Minister Ranil Jayawardena also raised the ambition to remove barriers for businesses across a range of sectors including food and drink, healthcare and life sciences, IT and data, chemicals and services.

At the meeting held yesterday 24th July, the UK and India agreed to work towards removing additional barriers, including the existing barrier on British exports of apples and pears to India and supporting Indian and British legal professionals looking to work in each other’s countries.

Trade between the UK and India was worth £24 billion last year alone, and India is now the second largest investor in the UK economy.

ഉത്തര കൊറിയക്ക് 10 ലക്ഷം ഡോളറിന്റെ വൈദ്യ സഹായം നല്‍കി ഇന്ത്യ

ഉത്തര കൊറിയക്ക് ഇന്ത്യ 10 ലക്ഷം ഡോളറിന്റെ മെഡിക്കല്‍ സഹായം നല്‍കി. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ത്ഥന മാനിച്ചാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരുന്നുകള്‍ അടക്കമുള്ളവയുടെ ക്ഷാമം കണക്കിലെടുത്താണ് ഇന്ത്യ സഹായം എത്തിച്ചത്. ക്ഷയ രോഗ പ്രതിരോധ മരുന്നുകളുടെ രൂപത്തില്‍ പത്ത് ലക്ഷം യുഎസ് ഡോളറിന്റെ സഹായം നല്‍കാന്‍ തീരുമാനിച്ചു. ഉത്തര കൊറിയയില്‍ ലോകാരോഗ്യ സംഘടന നടപ്പിലാക്കുന്ന ക്ഷയ രോഗം തടയുന്നതിനുള്ള വിപുലമായ പരിപാടിയുടെ ഭാഗമായിട്ടാണ് ഇന്ത്യ സഹായം എത്തിച്ചത്.
ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഉത്തരകൊറിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അതുല്‍ മല്‍ഹാരി ഗോത്സുര്‍വെയാണ് സഹായം കൈമാറിയത്.

അണ്‍ലോക്ക് 3.0; പ്രധാനമന്ത്രി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെ കോവിഡ് സാഹചര്യവും അടുത്ത അണ്‍ലോക്ക് ഘട്ടത്തിലേക്ക് (അണ്‍ലോക്ക് 3.0) കടക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി, ആരോഗ്യ സേവനങ്ങള്‍, തുടര്‍നടപടികള്‍ എന്നിവ പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തും.
കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന ഘട്ടത്തിലാണ് രാജ്യം അണ്‍ലോക്ക് 3.0 ലേക്ക് കടക്കുന്നത്. വിവിധ മേഖലകളിലെ കൂടുതല്‍ ഇളവുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം നിലവില്‍ 12.87 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 30,601 പേര്‍ ഇതുവരെ മരിച്ചു. 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്.

കേരളത്തില്‍ ഉടനെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്ല

സംസ്ഥാനത്ത് ഉടന്‍ സമ്പൂര്‍ണ്ണലോക്ഡൗണില്ല. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൌണിനെതിരായ നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്. ഈ വികാരം മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിക്കുകയായിരുന്നു.
സമ്പൂര്‍ണ്ണലോക്ഡൗണ്‍ നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടേതുള്‍പ്പടെയുള്ളവരുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അടച്ച് പൂട്ടല്‍ പ്രായോഗികമല്ലെന്ന് പതിപക്ഷനേതാവും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഉടന്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
രോഗവ്യാപനം കൂടിയ ശേഷം ആദ്യമായാണ് രോഗികളെക്കാള്‍ രോഗമുക്തരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നത്. മുന്‍ ദിവസങ്ങളില്‍ പ്രതിദിനരോഗികള്‍ ആയിരത്തില്‍ കൂടുതലായെങ്കില്‍ കഴിഞ്ഞ ദിവസം 885 പേര്‍ക്കാണ് രോഗം. രോഗമുക്തി 968.

സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടികൂടി; ഓഗസ്റ്റ് 21 വരെ റിമാന്‍ഡ്

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും ഒരു കോടി രൂപ പിടിച്ചെടുത്തതായി എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) കോടതിയെ അറിയിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സ്വപ്ന സുരേഷിന്റെ സമ്പാദ്യം എന്‍ഐഎ വെളിപ്പെടുത്തിയത്.
ഒരു കോടി രൂപ കൂടാതെ ഒരു കിലോ സ്വര്‍ണവും ലോക്കറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഈ സ്വര്‍ണവും പണവും എന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്നും 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണവും കണ്ടെത്തി. തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കില്‍ നിന്നും 36.5 ലക്ഷം രൂപയും കണ്ടെടുത്തു
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ പി.ആര്‍.സരിത്ത്, സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരെ അടുത്ത മാസം 21 വരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.

കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍ ഡല്‍ഹിയില്‍ 30കാരനില്‍ പരീക്ഷിച്ചു

കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കോവാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്സിന്‍ പരീക്ഷിച്ചതെന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. സഞ്ജയ് റായി പറഞ്ഞു.
ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസ് എത്തിക്‌സ് കമ്മിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു. 3500ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും സഞ്ജയ് റായി പറഞ്ഞു. ഇവരില്‍ 22 കാര്യങ്ങളില്‍ സ്‌ക്രീനിംഗ് നടക്കുകയാണ്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്താനാണ് തീരുമാനം.

0