Niram-25: Summer Love Affair

Posted by

 

നിങ്ങളൊരു റീല്‍ പ്രേമിയാണോ? എങ്കില്‍ ചാക്കോച്ചന്റെ ഗാനങ്ങളോ സിനിമാ രംഗങ്ങളോ അഭിനയിച്ച് ഉടന്‍ പോസ്റ്റ് ചെയ്‌തോളൂ; ഏറ്റവും മികച്ച റീല്‍ വിജയികള്‍ക്ക് നിറം ഷോയിലേക്ക് സൗജന്യ പ്രവേശനം; ചാക്കോച്ചനും റിമി ടോമിയ്ക്കും ഒപ്പം വേദിയില്‍ സ്റ്റാറുമാകാം

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു റീല്‍ എങ്കിലും പോസ്റ്റു ചെയ്യാത്തവര്‍ ഉണ്ടാകില്ല. അതുവഴി ലൈക്കുകള്‍ വാങ്ങാനും നാലാളറിയുവാനും ചുളുവിന് ഒരവസരം കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? അതുപോലൊരു കിടിലന്‍ ചാന്‍സാണ് ഇപ്പോള്‍ യുകെ മലയാളികള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്. നിറം-25 സമ്മര്‍ ലവ് അഫയര്‍’ മെഗാഷോയുടെ ഭാഗമായി ഒരുക്കുന്ന റീല്‍ മത്സരത്തിലാണ് ഈ അവസരം ഉണ്ടായിരിക്കുക. വിജയികളാകുന്നവര്‍ക്ക് കുഞ്ചാക്കോ ബോബനും റിമി ടോമിയോടുമൊപ്പം വേദി പങ്കിടാം, കൂടാതെ ഷോയിലേക്ക് ഫ്രീ എന്‍ട്രിയും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.

അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. കുഞ്ചാക്കോബോബന്‍ അഭിനയിച്ച ഏതെങ്കിലും സിനിമകളിലെ അഭിനയ രംഗങ്ങളോ, ഗാന രംഗങ്ങളോ അഭിനയിച്ച് ഒരു മിനിറ്റില്‍ കൂടാത്ത റീല്‍ വീഡിയോസ് നിര്‍മ്മിച്ച് ‘NIRAM25REELSCOMPETITION’ എന്ന ഹാഷ് ടാഗില്‍ / ടൈറ്റിലില്‍ ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ജൂണ്‍ 20ന് മുന്‍പായി അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. റിഥം ക്രീഷന്‍സ്, കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ എന്നീ സോഷ്യല്‍ മീഡിയ പേജുകളുമായി ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലും നിങ്ങളുടെ വീഡിയോകള്‍ കൊളാബറേറ്റ് ചെയ്യുക. കൊളാബറേറ്റ് ചെയ്യാത്ത റീലുകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. റീലുകള്‍ പോസ്റ്റ് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 20 ആണ്. ജഡ്ജ്മെന്റിനോടൊപ്പം റീലുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കൂടുതല്‍ ലൈക്കുകള്‍ നേടിയാല്‍ നിറം ഷോയുമായി യുകെ സൂപ്പര്‍ താരങ്ങള്‍ക്കു മുന്നിലും ആയിരക്കണക്കിന് കാണികള്‍ക്കു മുന്നിലും സ്റ്റാറാകാനുള്ള അവസരമാണ് ലഭിക്കുക.

റിഥം ക്രീയേഷന്‍സും കലാഭവന്‍ ലണ്ടനും ചേര്‍ന്നൊരുക്കുന്ന ‘നിറം 25 മെഗാഷോ റീല്‍ മത്സര’ത്തില്‍ പങ്കെടുക്കുന്ന വിജയികള്‍ക്ക് യുകെയിലെ നിറം 25 വേദികളില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കുന്നത് നിങ്ങളുടെ ഇഷ്ടതാരം കുഞ്ചാക്കോ ബോബന്‍ ആയിരിക്കും. ഒപ്പം യുകെയില്‍ വിവിധ സ്ഥലങ്ങളില്‍ ജൂലൈ നാലു മുതല്‍ 12 വരെ നടക്കുന്ന നിറം-25 ഷോയില്‍ ഫ്രീ എന്‍ട്രി, കുഞ്ചാക്കോ ബോബനോടും മറ്റു പ്രിയ താരങ്ങളോടൊപ്പം വേദിയില്‍ അവസരം. കൂടാതെ വിജയികളാകുന്നവരുടെ റീല്‍ വീഡിയോസ് നിറം-25 ഷോയുടെ വിവിധ വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനിര അണിനിരക്കുന്ന ‘നിറം-25 സമ്മര്‍ ലവ് അഫയര്‍’ എന്ന പ്രോഗ്രാമിനാണ് താരങ്ങള്‍ യുകെയുടെ മണ്ണിലേക്ക് എത്തുന്നത്. മലയാളികളുടെ എവര്‍ഗ്രീന്‍ യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ സ്റ്റേജ് ഷോകളുടെ രാജകുമാരി റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അദ്ദേഹത്തിന്റെ എട്ട് പേരടങ്ങുന്ന ടീമംഗങ്ങള്‍ ഉള്‍പ്പെടുന്ന സോളിഡ് ബാന്‍ഡും ഒപ്പം പുതുതലമുറയുടെ പിന്നണി ഗായകരും ഉള്‍പ്പെടുന്ന വന്‍താരനിരയാണ് ജൂലൈയില്‍ യുകെയിലെത്തുന്നത്.

റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ പതിനാലുവരെ ന്യൂപോര്‍ട്ട്, ബര്‍മിംഗ്ഹാം, ലണ്ടന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ലെസ്റ്റര്‍ എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ചാക്കോച്ചനും സംഘവും യുകെയിലെ മലയാളി സമൂഹം ഇതുവരെ കാണാത്ത ത്രസിപ്പിക്കുന്ന ഷോയുമായി എത്തുവാന്‍ പോകുന്നത്. ജൂലൈ നാലിന് (ഐസിസി വെയില്‍സ്, ന്യൂപോര്‍ട്ട്) ജൂലൈ അഞ്ചിന് (ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ബര്‍മിംഗ്ഹാം) ജൂലൈ ആറിന് (ബൈരണ്‍ ഹാള്‍, ഹാരോ ലണ്ടന്‍) ജൂലൈ ഒന്‍പതിന് (കിങ്സ് ഹാള്‍, സ്റ്റോക്ക് ഓണ്‍ട്രന്റ്) ജൂലൈ 11ന് (മെഹര്‍ സെന്റര്‍, ലെസ്റ്റര്‍) എന്നീ വേദികളിലാണ് പ്രോഗ്രാം നടക്കുന്നത്.

For seats booking https://rhythmcreationsuk.com/


Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading