,

MALAYALI GOT TALENT – പ്രവാസി പ്രതിഭകളെ കണ്ടെത്താൻ കലാഭവൻ ലണ്ടൻ

Posted by

പ്രവാസികളിലെ പ്രതിഭകളെ കണ്ടെത്താൻ ബ്രിട്ടനിൽ മലയാളി ഗോട്ട് ടാലന്റുമായി ” (MALAYALI GOT TALENT) കലാഭവൻ ലണ്ടൻ മലയാള ചലച്ചിത്ര രംഗത്തും മറ്റു കലാ രംഗങ്ങളിലും നൂറുകണക്കിന് പ്രതിഭകൾക്ക് ജന്മം കൊടുത്ത പ്രസ്ഥാനമാണ് പ്രതിഭാധനനായ ആബേലച്ചൻ രൂപം കൊടുത്ത കൊച്ചിൻ കലാഭവൻ.
ഒരു കാലഘട്ടത്തിൽ മലയാള സിനിമ രംഗത്തേക്കുള്ള പ്രവേശന വാതിൽ ആയിരുന്നു കലാഭവൻ. കൊച്ചിൻ കലാഭവനാണ് കേരളത്തിൽ ആദ്യമായി സ്‌റ്റേജ് ഷോകൾക്ക് തുടക്കം കുറിക്കുന്നത്. ഗാനമേള, മിമിക്‌സ് പരേഡ്‌ അടക്കം വെത്യസ്തമായ ഒട്ടനവധി കലാപരിപാടികൾക്ക് ജന്മം കൊടുത്ത ഈ മഹാ പ്രസ്ഥാനത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ ശാഖകളുണ്ട്.
വ്യത്യസ്തങ്ങളായ നിരവധി കലാ പരിപാടികൾക്ക് നേതൃത്വം നൽകിയ കൊച്ചിൻ കലാഭവൻ്റെ യുകെ ചാപ്റ്ററായ കലാഭവൻ ലണ്ടൻ ആരംഭം കുറിക്കുന്ന വളരെയേറെ വെത്യസ്തമായ ഒരു പരിപാടിയാണ്
“മലയാളി ഗോട്ട് ടാലെന്റ്റ്” (MALAYALI GOT TALENT)
പ്രായഭേദ്യമെന്ന്യേ സ്വദേശികളും പ്രവാസികളുമായ മലയാളികളെ കലാരംഗത്ത് കൈപിടിച്ചുയർത്തുവാനും അവരിലെ കഴിവുകൾ കണ്ടെത്തുവാനും അവരുടെ പ്രതിഭ തെളിയിക്കുവാനുമുള്ള അവസരം ഒരുക്കുക എന്നതാണ് വെത്യസ്തമായ ഈ പരിപാടിയിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.
സംഗീതം നൃത്തം അഭിനയം ഫാഷൻ വാദ്യോപകരണങ്ങൾ തുടങ്ങി നിരവധിയായ മേഖലകളിൽ പ്രതിഭകളെ കണ്ടെത്തുക, അവർക്ക് നിർദ്ദേശങ്ങളും പരിശീലനവും നൽകുക,അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുക. സിനിമ, നാടക, പിന്നണീഗാന രംഗങ്ങളിലൊക്കെയുള്ള പ്രശസ്‌തരും പ്രതിഭകളുമായ താരങ്ങളോടൊപ്പം പെർഫോം ചെയ്യാൻ അവർക്ക് അവസരമൊരുക്കുക അങ്ങനെ അവരെ പ്രൊഫഷണലുകളായി മാറാൻ സഹായിക്കുക തുടങ്ങിയവയാണ് ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.
ഇതിനായി യുകെയിൽ വിവിധ സ്ഥലങ്ങളിൽ വേദികൾ സംഘടിപ്പിക്കും.
മലയാളി ഗോട്ട് ടാലന്റുമായി സഹകരിക്കാൻ താത്പര്യമുള്ള യുകെയിലെയും യൂറോപ്പിലെയും വ്യക്തികൾ, സംഘടനകൾ, അസോസിയേഷനുകൾ ദയവായി ബന്ധപ്പെടുക. ഈ പരിപാടിയിൽ വിവിധ സ്ഥലങ്ങളിൽ കോർഡിനേറ്റർ മാരെയും ആവശ്യമുണ്ട്‌, കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
ഡയറക്ടർ
കലാഭവൻ ലണ്ടൻ
Mob : 07841613973
Email: kalabhavanlondon@gmail.com

Discover more from

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *

Discover more from

Subscribe now to keep reading and get access to the full archive.

Continue reading