KPCC President K Sudhakaran and Chandy Oommen MLA will attend the Oommen Chandy memorial event

Posted by

ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും ചാണ്ടി ഉമ്മൻ എംഎൽഎയും പങ്കെടുക്കും

അതിവിപുലമായ സമ്മേളനത്തിന് ക്രോയ്ഡൺ വേദിയാകും

(റോമി കുര്യാക്കോസ്)

ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ഇന്നും മരണമില്ലാത്ത ജീവിക്കുന്ന കേരളം കണ്ട ഏറ്റവും വലിയ ജനനായകൻ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി അനുസ്മരണവും ഈ വരുന്ന ജൂലൈ 28 – ന് ഒഐസിസി യു കെ – യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

പ്രസ്തുത സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് ശ്രീ. കെ സുധാകരൻ, ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എയുമായ ശ്രീ. ചാണ്ടി ഉമ്മൻ, ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജെയിംസ് കൂടൽ, യു കെ പാർലമെന്റിലെ ഒരേ ഒരു മലയാളി അംഗം ശ്രീ. സോജൻ ജോസഫ്, കേംബ്രിഡ്ജ്‌ മേയർ ശ്രീ. ബൈജു തിട്ടാല, ക്രോയ്ഡൻ മുൻ മേയർ ശ്രീമതി. മഞ്ജു ഷാഹുൽ ഹമീദ്, മലങ്കര ഓർത്തഡോക്സ് സഭ വൈദീക സെക്കട്ടറി ബഹു ഫാ. ഡോ. നൈനാൻ വി ജോർജ്, കെഎംസിസി യു കെ നേതാവ് ശ്രീ. സഫീർ തുടങ്ങിയവരും കേരളത്തിലെയും യു കെയിലെയും പ്രമുഖ പൊതു – രാഷ്ട്രീയ – സാമുദായിക നേതാക്കളും പങ്കെടുക്കും.

വേദിയിൽ പ്രശസ്ത ഗായകൻ ശ്രീ.ചാൾസ് ആന്റണി ഒരുക്കുന്ന സംഗീത വിരുന്ന് ചടങ്ങിനെ മോടിപിടിപ്പിക്കും

ജൂലൈ 28 – ന് വൈകിട്ട് കൃത്യം 5 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.

ശ്രീ. കെ കെ മോഹൻദാസ് പ്രസിഡണ്ട് ആയിട്ടുള്ള ഒഐസിസി യു കെ നാഷണൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിന്റെ മുഖ്യ നേതൃത്വം, ഒഐസിസി യു കെയുടെ ജനറൽ സെക്രട്ടറി കൂടിയായ ശ്രീ. ബേബികുട്ടി ജോർജ്‌ ജനറൽ കൺവീനറും ഒഐസിസി യു കെ വർക്കിംഗ് പ്രസിഡന്റ് കൂടിയായ ശ്രീ. സുജു കെ ഡാനിയേൽ സ്വാഗത കമ്മറ്റി കൺവീനറും ആയുള്ള കമ്മിറ്റിയാണ്.

യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കോൺഗ്രസ്സ് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങ് ആൾ ബലം കൊണ്ടും പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും ഗംഭീരവും ശ്രദ്ധേയവും ആകും.

പ്രസ്തുത സമ്മേളനത്തിൽ ക്രോയ്ടോൻ മലയാളി നഴ്സുമാരും എൻ എച് എസ് ജീവനക്കാരും അടങ്ങുന്ന പ്രത്യേക സംഘം പങ്കെടുക്കുകയും ശ്രീ. ഉമ്മൻ ചാണ്ടിയെ അനുസ്‌മരിക്കുകയും ചെയ്യുമെന്ന് മലയാളി നഴ്സസ് ലീഡറും ഒഐസിസി ക്രോയ്ഡൺ യൂണിറ്റ് പ്രസിഡന്റുമായ ശ്രീമതി. ലിലിയ പോൾ അറിയിച്ചു.

കേരളത്തിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും യു കെയുടെ പല ഭാഗങ്ങളിൽ നിന്നും ക്രോയ്ഡണിൽ എത്തിച്ചേരുന്ന നേതാക്കന്മാരെയും പ്രവർത്തകരെയും ഉള്ളറിഞ്ഞു സ്വാഗതം ചെയ്യാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു എന്ന് ഒഐസിസി യു കെ സറേ റീജിയൻ പ്രസിഡന്റ് ശ്രീ. വിത്സൺ ജോർജ്ജ്‌, സറേ റീജിയൻ ജനറൽ സെക്രട്ടറി ശ്രീ. സാബു ജോർജ്ജ്‌ എന്നിവർ അറിയിച്ചു.

വേദിയുടെ വിലാസം:

St Jude With St Aidan Hall, Thornton Heath, CR7 6BA

Date & Time: Sunday 28th July 2024; 5pm

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ചുവടെ ചേർത്തിരുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

ജനറൽ കൺവീനർ:
ശ്രീ. ബേബികുട്ടി ജോർജ് – +44 7961 390907)

ജോയിന്റ് കൺവീനർമാർ:
ശ്രീ. അപ്പാ ഗഫുർ – +44 7534 499844, ശ്രീ. വിൽ‌സൺ ജോർജ് – +44 7725737105, ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് – +44 7872514619