
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള ചാപ്റ്റർ സാറേ റീജിയൻ 2025 ക്രിസ്മസ് ആഘോഷ പരിപാടി വളരെ വിപുലമായ രീതിയിൽ ക്രോയിഡോൺ St. Jude Church ഹാളിൽ വെച്ച് ഈ മാസം ഇരുപത്തിയേഴാം തീയതി ശനിയാഴ്ച നടത്തപ്പെടുകയുണ്ടായി.

പ്രസ്തുത യോഗത്തിൽ സാറേ റീജിയൻ പ്രസിഡന്റ് ശ്രീമാൻ വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ലണ്ടൻ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി നിതിൻ പ്രസാദ് കോശി ക്രിസ്തുമസ് കേരള നൽകുകയും പ്രസ്തുത ആഘോഷ പരിപാടിയിൽ ചീഫ് അതിഥിയായി എത്തിയ ക്രൊയഡോൺ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ അമീദ്, ലവ്ടൺ മുൻ മേയർ ശ്രീമാൻ ഫിലിപ്പ് എബ്രഹാം എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ശ്രീമാൻ സുജൂ ദാനിയൻ, നാഷണൽ വൈസ് പ്രസിഡന്റ് അബാ ഗഫൂർ, നാഷണൽ ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള, സാറേ റീജയൻ ജനറൽ സെക്രട്ടറി ഗ്ലോബിറ്റ് ഒലിവർ ട്രഷറർ അജി ജോർജ് കോൺഗ്രസ മുൻകാല നേതാവ് ശ്രീമാൻ മോഹൻദാസ് എന്നിവർ ക്രിസ്തുമസ് ആശംസകൾ അറിയിക്കുകയും ചെയ്തു.



ക്രിസ്തുമസ് ആഘോഷ പരിപാടി ആഘോഷമാക്കുന്നതിന് വേണ്ടി ക്രോളി ഏഞ്ചൽ വോയിസ് കലാകാരന്മാരുടെ സംഗീതവിരുന്ന് ഏവർക്കും സന്തോഷകരമായ ആസ്വദിക്കുവാൻ സാധിച്ചു അതോടൊപ്പം തന്നെ നമ്മുടെ കുടുംബത്തിൽ തന്നെയുള്ള കുഞ്ഞുങ്ങളുടെ സംഗീത നൃത്ത പരിപാടി ഏവർക്കും ആസ്വാദകരമായി നൃത്തങ്ങൾക്ക് നേതൃത്വം നൽകിയ നേഹ ജെറിൻ ആൻഡ് മാത്യു നിവിൻ ജെറിൻ ദയാപ്രേം ദേവാപ്രേം എലന അന്തോണിയ എന്നിവർക്ക് ഐഒസി കേരള ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതോടൊപ്പം നമ്മുടെ സ്റ്റേജ് ഡെക്കറേഷൻ വളരെ മനോഹരമായ തീർത്ത് പരിപാടി വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയ സാറ ജോർജ് ഇവന്റ് ടീമിനോടുള്ള നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു. ഈ ആഘോഷ പരിപാടി എത്രയും വിജയകരമായി തീർക്കുവാൻ സഹകരിച്ച എല്ലാ കോൺഗ്രസ് നേതാക്കന്മാർ ഉള്ള അതോടൊപ്പം വന്ന് സംബന്ധിച്ച എല്ലാ കുടുംബാംഗങ്ങളും എല്ലാ സുഹൃത്തുക്കളോടും ഉള്ള നന്ദിയും ഈ അവസരത്തിൽ ഐഒസി കേരള ചാപ്റ്റർ പേരിൽ അറിയിക്കുകയും ഇതിൽ സഹകരിച്ച എല്ലാ ടീം മെമ്പേഴ്സിനോടു പ്രത്യേകിച്ച് യൂത്ത് ഗ്രൂപ്പിനോടുള്ള നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു.

അതോടൊപ്പം ഈ പരിപാടി വൻ വിജയമാക്കുന്നതിന് നേതൃത്വം നൽകിയ സാറേ റീജിയൻ പ്രസിഡന്റ് ശ്രീമാൻ വിൽസൻ ജോർജ്, നാഷണൽ വൈസ് പ്രസിഡന്റ് ശ്രീമാൻ ബേബി കുട്ടി ജോർജ്, നാഷണൽ ജനറൽ സെക്രട്ടറി ശ്രീമാൻ അഷറഫ് അബ്ദുള്ള, റീജിയൻ ജനറൽ സെക്രട്ടറി ഗ്ലോബേറ്റ് ഒലിവ്യർ, റീജിയൻ വൈസ് പ്രസിഡന്റ് എലീന അന്തോണി Surrey Region ട്രഷർ ശ്രീമാൻ അജി ജോർജ്, ജനറൽ സെക്രട്ടറി ഗ്ലോബറ്റ് ഒലിവർ, വൈസ് പ്രസിഡന്റ് ജെറിൻ ജേക്കബ്, കോൺഗ്രസ് നേതാവ് ശ്രീമാൻ ജോർജ് ജോസഫ് എന്നിവരുടെ പ്രവർത്തനം സ്ലാഹനീയമാണ്.

ക്രിസ്മസ് ആഘോഷങ്ങൾക്ക് പരിപാടിയിൽ ആങ്കറിംഗ് ചെയ്ത ഏലന അന്തോണി ഏവരുടെയും പ്രശംസയ്ക്ക് അർഹയായി. region വൈസ് പ്രസിഡന്റ് ശ്രീമാൻ ജെറിൻ ജേക്കബ് ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ കൊല്ലത്തെ ക്രിസ്മസ് ആഘോഷ പരിപാടികളും ഭംഗിയായി പര്യവസാനിക്കുകയും ചെയ്തു.






