Indian Overseas Congress commemorates Oommen Chandy in East Ham

Posted by

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്ത അനുസ്മരണ യോഗത്തിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി കോടിയാട്ട്, 20 വർഷത്തോളം ഉമ്മൻ ചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന പി.ടി. ചാക്കോ എന്നിവർ ഓൺലൈനായി സന്ദേശം നൽകിയത് ഏറെ ശ്രദ്ദേയമായി.

ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് അപ്പ ഗഫൂർ അധ്യക്ഷത വഹിച്ചു. ഐഒസി കേരള ചാപ്റ്റർ കോ ഇൻചാർജും ന്യൂഹാം കൗൺസിൽ വൈസ് ചെയറുമായ ഇമാം ഹക്ക് മുഖ്യാതിഥിയായി. കാലം മായ്ക്കാത്ത ഓർമകളുമായി ഉമ്മൻ‌ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുമെന്ന് അനുസ്മരണ സമ്മേളനത്തിൽ സുജു കെ ഡാനിയേൽ അഭിപ്രായപ്പെട്ടു. മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ എത്തിച്ചേരുന്ന ആളുകൾ ആ ജനനേതാവിന്റെ ആഴവും വലുപ്പവും വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത കരുതലും സ്‌നേഹവും ഇന്നും ജനങ്ങൾ അദ്ദേഹത്തിനു നൽകുന്നെന്നുവെന്നും സമ്മേളനത്തിൽ അനുസ്മരണ സന്ദേശം നൽകിയവർ പറഞ്ഞു. 

ഐഒസി യുകെ കേരള ചാപ്റ്റർ യൂറോപ്പ്‌ കോർഡിനേറ്റർ ഡോ. ജോഷി ജോസ് സ്വാഗതം ആശംസിച്ച യോഗത്തിൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, ഒഐസിസി യുകെ മുൻ പ്രസിഡന്റ് കെ.കെ. മോഹൻദാസ്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, മാധ്യമ പ്രവർത്തകൻ ടോമി വട്ടവനാൽ, മുതിർന്ന കോൺഗ്രസ്സ്‌ നേതാക്കളായ ഗിരി മാധവൻ, ജെയ്സൺ ജോർജ്ജ്, ടോണി ചെറിയാൻ, ഐഒസി യൂത്ത് വിങ് കേരള ചാപ്റ്റർ പ്രസിഡന്റ് എഫ്രേം സാം, മുൻ കൗൺസിലർ ജോസ് അലക്സാണ്ടർ, എബ്രഹാം വാഴൂർ, ഐഒസി കേരള ചാപ്റ്റർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അരുൺ പൗലോസ്, പിആർഒ അജി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി സന്തോഷ്‌ ബെഞ്ചമിൻ നന്ദി പറഞ്ഞു.