ഇന്ത്യ ഐഡിയാസ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും
ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് ഉച്ചകോടിയുടെ സംഘാടകര്‍. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ വന്‍ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ നിലപാടിന് ഉള്ളത്.
ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷമുള്ള ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളില്‍ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും. കൗണ്‍സിലിന് രൂപം നല്‍കിയതിന്റെ നാല്പത്തിയഞ്ചാം വാര്ഷികത്തോടനുബന്ധമായാണ് ഉച്ചകോടി. ‘മികച്ച ഭാവി കെട്ടിപ്പടുക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം. വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഇന്ത്യ-യുഎസ് നയതന്ത്രജ്ഞര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായമേഖലയില്‍ നിന്ന് സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുമുള്ള ചിന്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, വിര്‍ജീനിയ സെനറ്ററും സെനറ്റ് ഇന്ത്യ കോക്കസിന്റെ സഹ അധ്യക്ഷനുമായ മാര്‍ക്ക് വാര്ണനര്, ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി തുടങ്ങിയവരും സംസാരിക്കും.
ഡല്‍ഹിയില്‍ സ്ഥിതി അനിയന്ത്രിതം: 23.44 ശതമാനവും പേര്‍ക്കും കൊവിഡ്
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് വെളിപ്പെടുത്തി ഗവണ്മെന്റ് സര്‍വേ. 21387 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ 23.48ശതമാനം പേരിലും കൊവിഡ് ആന്റിബോഡി ഉണ്ട് എന്നാണ് പഠനം പറയുന്നത്. ഇത് വ്യക്തമാക്കുന്നത് പുറത്തുവരുന്ന കണക്കുകളേക്കാള്‍ കൂടുതലാണ് ദല്‍ഹിയിലെ കൊവിഡ് വ്യാപനം എന്നാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹിയില്‍ നിലവില്‍ 123,747 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഡല്‍ഹിയിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്. എന്നാല്‍ പുതിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നത് ഡല്‍ഹി ജനസംഖ്യയുടെ 23.44 ശതമാനവും പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ്. കൊവിഡ് ബാധിതരായവരില്‍ വലിയൊരു ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നും സര്‍വേ വ്യക്തമാക്കുന്നു. ഡല്‍ഹി ജനസാന്ദ്രത കൂടിയ പ്രദേശമായതുകൊണ്ട് തന്നെ രോഗവ്യാപനം ഇനിയും ഉയരുമെന്നും സര്‍വേ വ്യക്തമാക്കുന്നത്.
കേരളത്തില്‍ 720 പേര്‍ക്ക് കോവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി
കേരളത്തില്‍ കഴിഞ്ഞ ദിവസം 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,994 ആണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോറ്#ട്ട് ചെയ്തു. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം എം ജി കോളെജ് ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്. രാധാകൃഷ്ണന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മകളുടെ ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്ത് പോയ സമയത്ത് രാധാകൃഷ്ണന് കുഴഞ്ഞു വീഴുകയായിരുന്നു.
മാസപ്പിറവി കണ്ടു; കേരളത്തില്‍ വലിയ പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച
സംസ്ഥാനത്ത് ബലിപ്പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ചാണ് കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 ന് ആയിരിക്കുമെന്ന് ഉറപ്പായത്.
അറഫാദിന നോമ്ബ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീന് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ചയാണെന്ന് നേരത്തെ സൗദി അറേബ്യയും പ്രഖ്യാപിച്ചിരുന്നു. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 30 വ്യാഴാഴ്ച ആയിരിക്കും. ഇത്തവണ സൗദിക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളില്‍നിന്ന് ഹജ്ജ് തീര്ഥാര്കരെ അനുവദിക്കുന്നില്ല.
ഇനി എട്ടു പേരിലൂടെ അനുജിത്ത് ജീവിക്കും
റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ട് കുതിച്ചു വരുന്ന ടെയിനെ ചുവന്ന കവര്വീശി നിര്‍ത്തിവച്ച് വിദ്യാര്‍ഥികള്‍ അപകടം ഒഴിവാക്കി വാര്‍ത്ത, 2010ല്‍ ഏറ്റവും പ്രചാരണം ലഭിച്ച വാര്‍ത്തകളിലൊന്നായിരുന്നു. അതിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥിയായിരുന്ന എഴുകോണ്‍ വിഷ്ണു മന്ദിരത്തില്‍ ശശിധരനന്റെ മകന് അനുജിത്ത് ഇനി 8 പേരിലൂടെ ജീവിക്കും.
ഈ മാസം 14 ആം തീയതിയാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം പെടുന്നത്. ഒരാഴ്ചയായി കിംസില്‍ ചികിത്സയിലായിരുന്നു. മസ്തിഷക മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരാകുകയായിരുന്നു. വൃക്കകള്‍, ഹൃദയം, ഇരുകണ്ണുകള്‍, കൈകള്‍, ചെറുകുടല്‍, എന്നിവയാണ് ദാനം നല്‍കിയത്.
അവയവങ്ങള്‍ തീവ്ര ദു:ഖത്തിലും ദാനം ചെയ്യാന്‍ മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി ആദരവറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ശൈലജ ടീച്ചര്‍ വ്യക്താക്കി.
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പിതാവ് റിമാന്‍ഡില്‍. കോഴിക്കോട് പയ്യോളി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിക്ക് നേരെ മദ്യപിച്ച് ലക്ക്കെട്ട പിതാവിന്റെ (40) പീഡനശ്രമം ഉണ്ടായത്. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പ്രശ്നക്കാരനായ ഇയാളുടെ പേരില്‍ അടിപിടി കേസുകള്‍ ഉണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പൊലീസില്‍ കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് പരിശോധനകള്‍ക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പയ്യോളി സിഐ എം.പി. ആസാദ് അറിയിച്ചു. മദ്യപിച്ചെത്താറുള്ള പ്രതി നിരന്തരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.