യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം: വിശുദ്ധ കുര്‍ബ്ബാനയും പൊതുസമ്മേളനവും
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി യുകെ – യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനം രൂപംകൊള്ളുന്നു. വളര്‍ന്നുവരുന്ന പ്രവാസി വിശ്വാസസമൂഹത്തിന്‍റെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അഭിവന്ദ്യ സിനഡിന്‍റെ തീരുമാനപ്രകാരം യുകെ – യൂറോപ്പ് – ആഫ്രിക്ക മേഖലകളിലുള്ള മാര്‍ത്തോമ്മാ ഇടവകകളെ ഉള്‍പ്പെടുത്തി കൊണ്ട് 2024 ജനുവരി മാസം 01 മുതല്‍ പുതിയ ഭദ്രാസനമായി മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ
പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പോലീത്താ പ്രഖ്യാപിച്ചു.
ഈ അനുഗ്രഹീത നിമിഷത്തിന്‍റെ ഔപചാരിക ഉദ്ഘാടനം 2024 സെപ്റ്റംബര്‍ മാസം 29-ാം തീയതി ബിര്‍മിഗ്ഹാമിലുള്ള ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയോടെ യോഗം ആരംഭിക്കും. സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയൊഡോഷ്യസ ് മാര്‍ത്തോമ്മാ മെത്രപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാനക്ക് നേതൃത്വം നല്‍കും. അഭിവന്ദ്യരായ ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ഡോ. ഐസക്ക് മാര്‍ ഫീലക്സിനോസ് എപ്പിസ ്കോപ്പാ, ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ ഇവാനിയോസ ്
എപ്പിസ്കോപ്പാ എന്നിവര്‍ സഹകാര്‍മ്മികരാകും. ഉച്ചക്ക് ശേഷം നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയിലെ അഭിവന്ദ്യരായ തിരുമേനിമാരോടൊപ്പം അഭിവന്ദ്യരായ ഏബ്രഹാം മാര്‍ സ്തേഫാനോസ ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ), ഐസക്ക് മാര്‍ ഒസ്താസിയോസ ് മെത്രാപ്പോലീത്ത (മലങ്കര സിറിയന്‍
ഓര്‍ത്തൊഡോക്സ ് സഭ), മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുമേനി (സീറോ മലബാര്‍ കത്തോലിക്ക സഭ), ഓക്സ്ഫോര്‍ഡ ് സര്‍വ്വകലാശാലയുടെ വൈസ ് പ്രിന്‍സിപ്പലായ ദ് റവ. കാനന്‍ പ്രൊഫസര്‍ ഡോ. മാര്‍ക്ക് ചാപ്പ്മാന്‍, യുകെയിലെ ആദ്യ മലയാളി എം.പി.യായ ശ്രീ. സോജന്‍ ജോസഫ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
യുകെ, യൂറോപ്പ്, ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം ആയിരത്തിയെണ്ണൂറോളം ആളുകള്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ഇവാനിയോസ ് എപ്പിസ്കോപ്പ തിരുമേനിയുടെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ പട്ടക്കാര്‍ ഉള്‍പ്പെടെ നൂറ്റിയന്‍പതിലധികം ആളുകള്‍ ഉള്‍പ്പെടുന്ന വിവിധ സബ്കമ്മിറ്റികളിലൂടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സെക്രട്ടറി റവ. ജോണ്‍ മാതൃു സി., ജനറല്‍ കണ്‍വീനര്‍ റവ. സോജു. എം. തോമസ്, കണ്‍വീനര്‍ ശ്രീ. പി. എം. മാതൃു, ട്രഷറര്‍ ശ്രീ. തോമസ് ഏബ്രഹാം എന്നിവര്‍ അറിയിച്ചു.