,

ദീപ്‌തി വിജയൻ – മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024

Posted by

2001-ലെ മിസ് കേരളാ മത്സരത്തിൽ കൈവിട്ടുപോയ കിരീടം 2024 യുകെയിൽ മിസ്സിസ്‌ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേതാവായി തിരിച്ചു പിടിച്ചു ദീപ്‌തി വിജയൻ, യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കി സോഫ്റ്റ്‌വെയർ ജോലി രംഗത്തേക്ക് പ്രവേശിക്കുന്ന നിയ ലൂക്കിന് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേതാവായത് ഇരട്ടി മധുരം.

കലാഭവൻ ലണ്ടൻ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യൻ ഷോ വിശേഷങ്ങൾ 

മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 -ദീപ്‌തി വിജയൻ(സ്റ്റാഫ്‌ഫോർഡ്)

കലാഭവൻ ലണ്ടൻ സംഘടിപ്പിച്ച THE GREAT INDIAN TALENT SHOW & INDIAN BEAUTY PAGEANT-ൽ മിസിസ് കാറ്റഗറിയിൽ കിരീടമണിഞ്ഞത് യുകെയിൽ സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള ദീപ്തി വിജയൻ ആണ്. 2001 കേരളത്തിൽ വെച്ച് നടന്ന മിസ് കേരളയിൽ ഫൈനലിസ്റ് ആയിരുന്നു ദീപ്‌തി, അന്ന് തലനാരിഴ വ്യത്യാസത്തിന് കൈവിട്ട കിരീടം 23 വർഷങ്ങൾക്കു ശേഷം യുകെയിൽ വെച്ച് തിരിച്ചു പിടിച്ചതിന്റെ ആഹ്ളാദത്തിലാണ്  ദീപ്തി. മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 ടൈറ്റിൽ ജേതാവാണ് ദീപ്‌തി. കൈരളി TV  കിരൺ TV   തുടങ്ങിയ ചാനലുകളിൽ അവതാരികയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ വിജയൻ ശോഭ ദമ്പതികളുടെ മകളും ദീപ രാഹുൽ ഈശ്വർ സഹോദരിയുമാണ്,
യുകെയിൽ  സെക്കൻഡറി സ്‌കൂൾ മാത്‍സ് ടീച്ചറായി സേവനം ചെയ്യുന്ന ദീപ്‌തി അതെ സ്‌കൂളിലെ തന്നെ ഡിപ്പാർട്മെൻറ് ഹെഡ് ആണ്. യുകെ യിലെ നിരവധി വേദികളിൽ അവതാരികയായിട്ടുണ്ട്‌, ഭർത്താവ് Dr. അരുൺ കുറുപ്പും മകൾ നയനുമൊപ്പം യുകെയിലെ സ്റ്റാഫ്‌ഫോർഡിലാണ് താമസം    

മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024-1st റണ്ണർ അപ്പ് -സുനിഷ ജോയി (ലണ്ടൻ -വെംബ്ലി) 
ത്രിശൂർ പീച്ചി സ്വദേശിനിയായ സുനിഷ ജോയിയാണ് മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024-1st റണ്ണർ അപ്പ്
 വെല്ലൂർ CMC യിൽ നഴ്സിംഗ് പഠനത്തിന് ശേഷം കുവൈറ്റിൽ നഴ്‌സായി ജോലി ചെയ്ത സുനീഷ 2019 ആണ് യുകെയിൽ എത്തുന്നത്, പാർക്ക് റോയൽ NHS ൽ ന്യൂറോ റീഹാബിലിറ്റേഷൻ യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന സുനീഷ ഭർത്താവ് ലെസ്‌ലി കോശി ജോണിനോടൊപ്പം ലണ്ടനിലെ വെംബ്ലി പാർക്കിലാണ് താമസിക്കുന്നത്. 

മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024-2nd റണ്ണർ അപ്പ് – ചിഞ്ചു തൊണ്ടിക്കാട്ടിൽ 

ലണ്ടനിൽ NHS നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന ത്യശ്ശൂർ  സ്വദേശിനിയായ ചിഞ്ചു തൊണ്ടിക്കാട്ടിൽ ആണ് മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024-2nd റണ്ണർ അപ്പ്. കുട്ടിക്കാലം മുതൽ പാട്ടിലും അഭിനയത്തിലും താല്പര്യമുണ്ടായിരുന്ന ചിഞ്ചുവിന്  ‘അമ്മ ചന്ദ്രിക നൽകിയ സ്നേഹവും പ്രോത്സാഹനമാണ് ജീവിതത്തെ മുന്നോട്ടു നയിക്കാൻ പ്രാപ്തമാക്കിയതും, കലാപരമായ അഭിരുചികളിൽ ആകർഷകയാക്കിയതും.ചെറുപ്പ കാലം  തൊട്ടേ പാട്ടിലും അഭിനയത്തിലും തല്പരയായിരുന്ന ചിഞ്ചു കലാഭവൻ ലണ്ടനിലൂടെ ലഭിച്ച ഈ സ്ഥാനലബ്ധി തൻ്റെ ഭാവിജീവിതത്തിന് തീർച്ചയായും ഒരു മുതൽക്കൂട്ടാകുമെന്നു വിശ്വസിക്കുക്കുന്നു ഭർത്താവ് അബിൻ ശങ്കറും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ലണ്ടനിൽ താമസിക്കുന്നു.
മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 -നിയ ലൂക്ക് (ലണ്ടൻ)
യൂണിവേഴ്‌സിറ്റി പഠനത്തിനു ശേഷം സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലിയിൽ പ്രവേശിക്കുന്ന നിയ, അവിചാരിതമായാണ് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ കാറ്റഗറിയിൽ മത്സരത്തിനെത്തിയത്. ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ചിൽ താമസിക്കുന്ന  IT പ്രൊഫെഷണൽസ് ആയ ബിനുവിന്റെയും റെജുലയുടെയും  ഏക മകളായ നിയ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 സ്ഥാനലബ്ദിയിൽ സമൂഹത്തിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാണമെന്നാഗ്രഹിക്കുന്നു. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാനാണിഷ്ടപ്പെടുന്ന ചെറുപ്പക്കാർക്കിടയിൽ ഒരു റോൾ മോഡൽ ആകണമെന്നാണ് നിയക്ക് ആഗ്രഹം. ലഭിച്ച ഈ പദവിയിലൂടെ കമ്മ്യൂണിറ്റിയിൽ  വോളന്ററി, ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യാനാണ് നിയ ലക്ഷ്യം വെയ്ക്കുന്നത്. 

മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 – 1st റണ്ണർ അപ്പ് : ജൊഹാന ജേക്കബ് (ലിവർപൂൾ)

ലിവർപൂളിൽ താമസിക്കുന്ന ജേക്കബിന്റെയും റാണി ജേക്കബിന്റെയും ഏക മകളാണ് ജൊഹാന, GCSE വിദ്യാർത്ഥിയായ ജൊഹാന ഈ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ്. യുകെയിൽ ഒട്ടേറെ മത്സര വേദികളിൽ സംഗീതത്തിലും നൃത്തത്തിലും സമ്മാനങ്ങൾ നേടിയിട്ടുള്ള ജൊഹാന ഇപ്പോൾ തന്നെ ഒട്ടേറെ വേദികൾ പെർഫോം ചെയ്‌തുകഴിഞ്ഞു. സ്‌കൂളിലെ തിയേറ്റർ പ്രൊഡക്ഷനിലും കോയർ ഗ്രൂപ്പുകളിലും അംഗമായ  ജൊഹാന. സ്‌കൂൾ നാടകങ്ങളിലും പ്രൊഫഷണൽ കോയർ പെർഫോമൻസുകളിലും ഇതിനകം പെർഫോം ചെയ്‌തിട്ടുണ്ട്‌. 

മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 – 2nd  റണ്ണർ അപ്പ് : ഗാർസിയ അരുൾ (ലണ്ടൻ)

EXECTER യൂണിവേഴ്‌സിറ്റിയിൽ ഫൈനാൻസ്‌ ഡിഗ്രി ക്കു പഠിക്കുന്ന  ഗാർസിയ അരുൾ, ലണ്ടനിൽ താമസിക്കുന്ന അരുൾ അരുൾദാസിന്റെയും ക്ലാർനെറ്റിന്റേയും മകളാണ്, പഠനത്തോടൊപ്പം ബോൺമോത്ത്  ജെപി മോർഗനിൽ ഡിഗ്രി അപ്രെന്റിസ്ഷിപ്പും ചെയ്യുന്നു. വെത്യസ്ഥമായ ഡാൻസ് രൂപങ്ങളിൽ തത്പരയായ ഗാർസിയ അവയിലെല്ലാം പരിശീലനം നേടുകയും വേദികളിൽ പെർഫോം ചെയ്യുകയും ചെയ്യാറുണ്ട്‌. ചാരിറ്റി പ്രവർത്തനങ്ങൾ വഴി സമൂഹത്തിനു ഒരു പ്രചോദനമാകണമെന്നാണ് ഗാർസിയ ആഗ്രഹിക്കുന്നത്.

ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിൽ നടന്ന INDIAN BEAUTY PAGEANT -ൽ ടൈറ്റിൽ ജേതേക്കളായ ഇവരോടൊപ്പം 
താഴെ പറയുന്നവരും വിവിധ സബ് ടൈറ്റിൽ ജേതാക്കളായി 

കലാഭവൻ ലണ്ടൻ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ സബ് ടൈറ്റിൽ അവാർഡുകൾ നേടിയവർ 

നിയ ലുക്ക് : മിസ് ഫോട്ടോജനിക്
അഞ്ജന മോഹൻ : മിസ് ബ്യൂട്ടിഫുൾ ഹെയർ
അശ്വതി വാര്യർ : മിസ് എലഗന്റ്
ഹാന പാഡി : മിസ് പെർഫെക്റ്റ് വാക്
ജൊഹാന ജേക്കബ് : മിസ് ബെസ്റ്റ് ടാലെന്റ്റ്
ഷെറി സാറ : മിസ് ബെസ്റ്റ് ഫിറ്റ്നസ്
സാന ജോബിൻ : മിസ് ബ്യൂട്ടിഫുൾ ഐസ് & മിസ് ബ്യൂട്ടിഫുൾ ഗൗൺ
സാനിയ ജോജൻ : മിസ് പോപ്പുലർ
ശില്പ താപ്പർ :മിസ്  ബ്യൂട്ടിഫുൾ സ്മൈൽ
ഗസൽ സൈമൺ : മിസ് ബെസ്റ്റ് കാഷ്യൽ വെയർ
ഗാർസിയ അരുൾ : മിസ് കോൻജിനിയേലിറ്റി

കലാഭവൻ ലണ്ടൻ മിസ്സിസ്  ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ സബ് ടൈറ്റിൽ അവാർഡുകൾ നേടിയവർ 

ദീപ്‌തി വിജയൻ : മിസ്സിസ് ബെസ്റ്റ് ഫിറ്റ്നസ് & മിസ്സിസ് ബെസ്റ്റ് ട്രഡിഷണൽ വെയർ
ചിഞ്ചു തൊണ്ടിക്കാട്ടിൽ  :മിസ്സിസ് ബ്യൂട്ടിഫുൾ സ്‌മൈൽ
സ്‌മിത വാസുദേവൻ : മിസ്സിസ് പെർഫെക്റ്റ് വാക്
സുനീഷ ജോയി : മിസ്സിസ് ഫോട്ടോജനിക്
ആർച്ച അജിത് : മിസ്സിസ് പെർഫെക്റ്റ് ഫിഗർ & മിസ്സിസ് ബ്യൂട്ടിഫുൾ ഗൗൺ
അനീറ്റ മേരി ജോസഫ് :മിസ്സിസ് ബെസ്റ്റ് ടാലെന്റ്റ്
ആതിര കെ ശശിധരൻ : മിസ്സിസ് എലഗന്റ്
മേരി എഗ : മിസ്സിസ് ബെസ്റ്റ് പേഴ്‌സണാലിറ്റി
ലക്ഷ്‌മി ദീപക് : മിസ്സിസ് ബ്യൂട്ടിഫുൾ ഐസ്
സ്വപ്‌ന തോമസ് : മിസ്സിസ് ബെസ്‌റ്റ് കോൺഫിഡൻസ്
ഗൗരി അഗർവാൾ : മിസ്സിസ്  ബ്യൂട്ടിഫുൾ സ്‌കിൻ
ആരതി രാംദാസ് : മിസ്സിസ് ബ്യൂട്ടിഫുൾ ഹെയർ
സലീന സജീവ് : മിസ്സിസ് കോൻജിനിയേലിറ്റി
വീണ പ്രതാപ് : മിസ്സിസ് പോപ്പുലർ

അഞ്ജലി എബിൻ അശ്വതി അനീഷ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജൻറ്റ് ഷോ കോർഡിനേറ്റ് ചെയ്‌തത്‌, RJ ബ്രൈറ്റ് മാത്യൂസ് ആയിരുന്നു ഷോ ഹോസ്റ്റ്,