
വെട്ടുകാട് മദ്രെ ദെ ദേവൂസ് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ക്രിസ്തുരാജത്വ തിരുനാൾ 2026 നവംബർ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഈസ്റ്റ്ഹാമിലെ സെന്റ് മൈക്കിൾസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ (21 Tilbury Road, London E6 6ED) ആഘോഷിക്കും.
തിരുനാളിനോടനുബന്ധിച്ച് കുമ്പസാരം, ജപമാല, പ്രദക്ഷിണം, പാദപൂജ, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും. തുടർന്ന് സെന്റ് മൈക്കിൾസ് കാത്തലിക് പ്രൈമറി സ്കൂൾ ഹാളിൽ സ്നേഹവിരുന്നും സൗഹൃദസംഗമവും സംഘടിപ്പിക്കും.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകരുന്ന ആഘോഷത്തിലേക്ക് എല്ലാവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു







Leave a Reply