
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി അധ്യാപകൻ റവ.ഫാ. ഷാജി പി. ജോണിന്റെ മകൻ റവ. ഡീക്കൻ ആഷർ ഷാജി കർത്താവിൽ നിദ്ര പ്രാപിച്ചു. ചെങ്ങന്നൂർ ഭദ്രാസനത്തിലെ പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.
ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണംസംഭവിക്കുകയായിരുന്നു. സംസ്കാര ശുശ്രൂഷകളുടെ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. പ്രിയ ശെമ്മാശന് പ്രാർത്ഥനയോടെ വിട
ആദരാഞ്ജലികൾ ;
(ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്)







Leave a Reply