,

Onam Festivities Continue in Croydon: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ (സറേ റീജിയൻ) സെപ്റ്റംബർ 20 ന് ആഘോഷിക്കുന്നു

Posted by

“നാടിനൊപ്പം നന്മയ്ക്കൊപ്പം” എന്ന വലിയ ആശയുമായി UK മലയാളികളുടെ ഐക്യവും സൗഹൃദവും നിറഞ്ഞ ഓണാഘോഷം ഈ  കൊല്ലവും ക്രോയിഡണിൽ സംഘടിപ്പിക്കുന്നു.
Indian Overseas Congress UK (Surrey Region) Kerala Chapterന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 വരെ Canterbury Road Community Hall, 93–97 Canterbury Road, Croydon CRO 3HH-ൽ വച്ച് നടക്കുന്ന ഓണാഘോഷം, നാട്ടിൽ നിന്ന് അകന്നിരിക്കുന്ന മലയാളികൾക്ക് മാതൃഭൂമിയുടെ ഓർമ്മകളെ പുതുക്കി , ഒരു മലയാളിയുടെ യഥാർത്ഥ ആവേശവും അഭിമാനവും ഒരിക്കൽ കുടി പുതുക്കി നൽകും എന്നുറപ്പ് .

 

ഉച്ചയ്ക്ക് 11.30ന് അത്തപ്പൂക്കളം, ഇട്ട് ഈ  കൊല്ലത്തെ ഓണാഘോഷ പരിപാടികൾ ആരംഭിക്കും തുടർന്ന് 11.45ന്  മലയാള തനിമ വിളിച്ചോതുന്ന “ഓണ സദ്യ” ആരംഭിക്കും , അതോടൊപ്പം അരങ്ങത്തു തിരുവാതിരയും മറ്റു കലാ പരിപാടികൾ എന്നിവ അരങ്ങേറും തുടർന്ന്   ആവേശം നിറക്കുന്ന വടംവലി മത്സരം   എന്നിവയും ഉൾക്കൊള്ളിച്ചത്‌ ഓണ  പരുപാടികൾക്ക് കൊഴുപ്പു കൂട്ടും. തുടർന്ന് മറ്റു സാംസ്കാരിക പരിപാടികളും   ഉണ്ടായിരിക്കുമെന്നും ഓണാഘോഷ കൺവീനറും ഐഒസി സറേ റീജൻ പ്രസിഡൻറും ആയ ശ്രീ വിത്സൺ ജോർജ് അറിയിച്ചു 

ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ശ്രീ. വിത്സൺ  ജോർജ് (IOC Surrey Region Kerala Chapter) അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ  ജെറിൻ ഫിലിപ്പ് (Vice President,IOC Surrey Region Kerala Chapter) സ്വാഗത പ്രസംഗം നടത്തും , 
മുൻ മേയർ ശ്രീമതി മഞ്ജു ഷാഫർ ഹഫീസ് (Croydon) സാംസ്‌കാരിക പരുപാടികളുടെ ഉത്‌ഘാടനം നിർവഹിക്കും 
ഐഒസി  കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ശ്രീ സുജു ദാനിയേൽ , ഐഒസി കേരള ചാപ്റ്റർ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ ബേബികുട്ടി ജോർജ് ,ഐഒസി കേരള ചാപ്റ്റർ നാഷണൽ ജനറൽ സെകട്ടറി ശ്രീ അഷ്‌റഫ് അബ്‌ദുല്ല , മുൻ മേയർ ശ്രീ ഫിലിപ്പ് എബ്രഹാം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. ശ്രീ തോമസ് ഫിലിപ്പ് കൃതജ്ഞതയും അറിയിക്കും ഓണാഘോഷങ്ങൾക്ക് കേരള തനിമ പകരാൻ കഥകളി, നടൻ നൃത്തങ്ങൾ, ഗാനങ്ങൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുമെന്നും ഓണശോഷ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു വൈകിട്ട് 3.30 ന് ദേശീയഗാനത്തോട് പരിപാടികൾ സമാപിക്കുമെന്നും സംഘാടകർ അറിയിച്ചു: 

“ഓണം കേരളത്തിന്റെ മഹോത്സവം മാത്രമല്ല, മനുഷ്യ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു ജീവിത സന്ദേശമാണ്. നാട്ടിൽ നിന്ന് അകന്നാലും ആ ആത്മാവിനെ നിലനിർത്തി വളർത്തുകയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം” എന്നും, ഈ കൊല്ലത്തെ ഓണാഘോഷ പരുപടികൾകക്ക് നേതൃത്വം നൽകുന്ന ശ്രീ വിൽ‌സൺ ജോർജ് ശ്രീ ബേബികുട്ടി ജോർജ് , ശ്രീ സുജു ഡാനിയേൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.