മഴയില്‍ മുങ്ങി ഡല്‍ഹി
ബസുകളടക്കം നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. നഗരത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട 10പേരെ അഗ്നിശമനസേന രക്ഷിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. അഴുക്കുചാലില്‍നിന്ന് വെള്ളം ഇരച്ചു കയറി. ആംആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ പഴി ചാരാനുള്ള സമയമല്ലെന്ന് മുഖമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 11 ലക്ഷം കടന്നു; മരണം 27,000
ഇന്ന് കര്‍ക്കിടകവാവ്; ചരിത്രത്തില്‍ ആദ്യമായി ബലിതര്പ്പണമില്ലാതെ ക്ഷേത്രങ്ങള്‍
ഇന്ന് കര്‍ക്കിടകവാവ്. ചരിത്രത്തില്‍ ആദ്യമായി ക്ഷേത്രങ്ങളില്‍ ഇന്ന് ബലിതര്‍പ്പണമില്ല. ആയിരങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്തും ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാകില്ല. ആലുവ നഗരസഭ കണ്ടെയ്ന്മെന്റ് സോണ്‍ ആയ സാഹചര്യത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയത്.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്ഷേത്രങ്ങളിലെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഉപേക്ഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കുന്നത്. 2013, 2018 വര്‍ഷങ്ങളില്‍ പ്രളയത്തെത്തുടര്‍ന്ന് ബലിതര്‍പ്പണ ചടങ്ങുകള്‍ മണപ്പുറത്തു നിന്നും ഒഴിവാക്കി റോഡില്‍ വച്ച് നടത്തിയിരുന്നു.
രാജ്യത്ത് ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം
നാല്‍പ്പതിനായിരത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കണക്കുപ്രകാരം 24 മണിക്കൂറില്‍ 38902 രോഗികള്‍. ആകെ രോഗികള്‍ 11 ലക്ഷം കടന്നു. മരണം 27,000പിന്നിട്ടു.
ഓരോ 20 ദിവസവും രോഗികള്‍ ഇരട്ടിക്കുന്നു. 3.44 ശതമാനം എന്ന തോതിലാണ് പ്രതിദിനവര്‍ധന. ഈ നിരക്ക് തുടര്‍ന്നാല്‍ ആഗസ്ത് ആദ്യ വാരത്തോടെ രോഗികള്‍ 20 ലക്ഷം കടക്കും.
ദിവസേനയുള്ള രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നില്‍ അമേരിക്ക മാത്രം. വെള്ളിയും ശനിയും ബ്രസീലിനേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ടുചെയ്തു.
മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 310455, മരണം 11854. ആന്ധ്രയില്‍ ആകെ രോഗികള്‍ 49650, മരണം 642. കര്‍ണാടകയില്‍ ആകെ രോഗികള്‍ 63772. മരണം 1331. തമിഴ്നാട്ടില്‍ ആകെ രോ?ഗികള്‍ 170693, മരണം 2481.
കേരളത്തില്‍ 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസിന്റെ വെടിവെപ്പില്‍ ഇന്ത്യക്കാരന് പരിക്ക്
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് പരിക്ക്. ബിഹാറില്‍ കിഷന്‍ഗഞ്ചില്‍ മൂന്ന് ഇന്ത്യാക്കാര്‍ക്ക് നേരേയാണ് നേപ്പാള്‍ പോലീസ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇയാളുടെ നില ഗുരുതരമാണെന്നും കിഷന്‍ഗഞ്ച് എസ്പി ആഷിഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നേപ്പാള്‍ പോലീസിനോട് സംസാരിച്ചുവെന്നും കാര്യങ്ങള്‍ ഇപ്പോള്‍ സമാധാനപരമാണെന്നും കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ജിതേന്ദ്ര കുമാര്‍ സിങ്, അങ്കിത് കുമാര്‍ സിങ്, ഗുല്‍ഷന്‍ കുമാര്‍ സിങ് എന്നിവര്‍ കാലികളെ തിരഞ്ഞാണ് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന പോലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ജിതേന്ദ്ര കുമാര്‍ സിങ്ങിനാണ് വെടിയേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ ജൂണില്‍ നേപ്പാള്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യാക്കാരന് മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൊറോണ വാക്സിന് ഓഗസ്റ്റില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് റഷ്യന്‍ മന്ത്രി
വാക്സിന് ലോകം അംഗീകരിക്കാന്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം ഒരേസമയം നടത്തേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രി മുരാഷ്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാക്സിനുകളുടെ ഫലപ്രാപ്തിക്കായി റഷ്യയിലെ ഗവേഷകര്‍ രണ്ട് വ്യത്യസ്ത തരം അഡെനോവൈറസ് വെക്ടറുകള്‍ പരീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് 3 ന് റഷ്യയിലും സൗദി അറേബ്യയിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും ആളുകളില്‍ ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പിന്തുണയുള്ള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (ആര്‍ഡിഎഫ്) ചീഫ് എക്സിക്യൂട്ടീവ് കിറില്‍ ഡിമിട്രീവ് പറഞ്ഞു.
വാക്സിന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഓഗസ്റ്റില്‍ സൗദി അറേബ്യയില്‍ നടത്താന്‍ സൗദി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ ഘട്ടം കൂടി വിജയിച്ചാല്‍ വാക്സിന് സൗദിയില്‍ നിര്‍മിക്കാനും ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ട്.