ലോകം മഹാമാരിയിൽ വ്യാകുലപ്പെട്ടു നിൽക്കുന്ന ഈ സമയത്ത്‌ ,സാന്ത്വന സ്പർശമായി മാതാ അമൃതാന്ദമയി ഗീതങ്ങൾ . പ്രത്യാശയുടെയും ,കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും മാതൃസ്വരമായ മാതാ അമൃതാന്ദമയിദേവിയുടെ തത്വങ്ങളും ,നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക്,നിരവധി ജീവിതങ്ങൾക്ക് പ്രകാശം പരത്തുന്ന അമ്മയുടെ കർമ്മനിരതമായ ജീവിതത്തിനു മുൻപിൽ ആദരവോടെ  സമർപ്പിക്കുന്ന ഈ ഗാനസമാഹാരം നിർമിച്ചിരിക്കുന്നത് പഞ്ചമം ക്രീയേഷൻസ് ആണ് .പ്രശസ്ത ഗാന രചയിതാവായ ശ്രീകുമാരൻ തമ്പി രചന നിർവഹിച്ച “നിഴലായി” എന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നത് കുമാരി വൈഷ്ണവി ജയേഷ് ആണ് .ഡോക്ടർ ശ്രീജ ജയേഷ് രചന നിർവഹിച്ച “നിരൂപമ സ്നേഹമേ ” എന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നത് ഡോക്ടർ ജയേഷ് കുമാർ ആണ് .സി .എസ്സ് .സനൽകുമാർ ഓർക്കസ്ട്രേഷനും പ്രോഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്ന ഗാനം റെക്കോർഡ് ചെയ്തിരിക്കുന്നത് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റ്റുഡിയോയിൽ ആണ് . പ്രശസ്ത സംഗീതജ്ഞനായ  ശ്രി ജോസി ആലപ്പുഴ പുല്ലാങ്കുഴൽ വായിച്ചിരിക്കുന്ന ഹൃദയാമൃതത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഡോക്ടർ ജയേഷ് കുമാർ ആണ് .മാതാ അമൃതാന്ദമയി ദേവി ഭക്തരായ ഡോക്ടർ ജയേഷ് കുമാറും  കുടുംബവും , ഈ ലോകത്തിനു അനസ്യൂതം ‘അമ്മ ചെയ്തു കൊണ്ടിരിക്കുന്ന പുണ്യ പ്രവർത്തികൾക്ക്  വേണ്ടി സമർപ്പിക്കുന്നു ഈ ഗാനോപഹാരം . പ്രാർത്ഥന നിർഭമായ മനസ്സോടെ , നിരവധി ഹൃദയങ്ങളിൽ നന്മയുടെ ,സാന്ത്വനത്തിന്റെ ദീപം ജ്വലിക്കുവാൻ ഈ ഗാനമാലക്ക് കഴിയും എന്ന് ഡോക്ടർ ജയേഷ് കുമാർ പ്രത്യാശ പ്രകടിപ്പിച്ചു .
ആദ്യ ഗാനമായ “നിരുപമ സ്നേഹമേ ” ഓഗസ്റ്റ് ഇരുപതു ,വ്യാഴാഴ്ച പഞ്ചമം ക്രീയേഷൻസിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും . രണ്ടാമത്തെ ഗാനം ഓഗസ്റ്റ് ഇരുപത്തി ഏഴ് വ്യാഴാഴ്ചയും റിലീസ് ചെയ്യും .