ശ്രീ. ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം – ‘ജനപ്രീയന് വിട’ സംഘടുപ്പിച്ച് വോയിസ്‌ ഓഫ് കോൺഗ്രസ്‌ (യുകെ)

Posted by

കോൺഗ്രസ്‌ നേതാവും ജനപ്രീയ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയിസ്‌ ഓഫ് കോൺഗ്രസ്‌ (യുകെ) അനുസ്മരണ യോഗം ‘ജനപ്രിയന് വിട’ സംഘടുപ്പിച്ചു. യുകെയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടാണ് യോഗം സംഘടുപ്പിച്ചത്.

വോയിസ്‌ ഓഫ് കോൺഗ്രസ്‌ (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, ശ്രീ. റോമി കുര്യാക്കോസ് എന്നിവരാണ് ‘ജനപ്രീയന് വിട’ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയത്.
എന്നും ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുവാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനും ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു ഉമ്മൻ‌ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനന്മക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായി അദ്ദേഹം വേറിട്ട്‌ നിന്നു. തുടർച്ചയായി അൻപത്തി ഒന്ന് വർഷം ജനപ്രതിനിധിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും രണ്ടാം നിരയിലേക്ക് മാറ്റിവച്ച വ്യക്തിത്വം കൂടിയായിരുന്നു.
അനുസ്മരണ യോഗത്തിൽ കേബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ശ്രീ. ബൈജു തിട്ടാല, ബ്രിസ്റ്റോൾ – ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയേറും കൗൺസിലറുമായ ശ്രീ. ടോം ആദിത്യ, ലൗട്ടൻ മുൻ മേയറും കൗൺസിലറുമായ ശ്രീ. ഫിലിപ്പ് എബ്രഹാം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു.
ഐഒസി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ, ഒഐസിസി വിമൻസ്  വിംഗ് യൂറോപ്പ് കോർഡിനേറ്റർ ഷൈനു മാത്യൂസ്, ഐഒസി (ജർമ്മനി) കേരള ചാപ്റ്റർ പ്രസിഡന്റ്‌ സണ്ണി ജോസഫ്, സോണി ചാക്കോ, സന്തോഷ്‌ ബെഞ്ചമിൻ, ബിജു കുളങ്ങര, സണ്ണി മാത്യു,  ജോസഫ് കൊച്ചുപുരക്കൽ, അഷറഫ്, ജെയ്സൺ, നെബു, സോണി പിടിവീട്ടിൽ എന്നിവർ സംസാരിച്ചു. 
അനുസ്മരണ ചടങ്ങിന് ഡോ. ജോഷി ജോസ് ആമുഖവും ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും ആശംസിച്ചു.

Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading