പോസ്-പോസ്സിന്റെ മുപ്പതാമത്തെ എപ്പിസോഡിൽ മോഹൻലാൽ സംവദിക്കുന്നു

നന്മ ഫൗണ്ടേഷന്റെ ഗ്ലോബൽ പ്ലാറ്റ്ഫോം ആയ മിഷൻ ബെറ്റർ ടുമോറോ സംഘടിപ്പിക്കുന്ന പോസ് -പോസ്സിന്റെ മുപ്പതാമത്തെ എപ്പിസോഡിൽ 23 October 2020, വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് (UK time 2:30 pm) മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അതിഥിയായി എത്തും.

‘ലീവിങ് എ ലെഗസി’ എന്ന വിഷമായിരിക്കും ചർച്ച ചെയ്യുക.

സൂമിൽ സംഘടിപ്പിക്കുന്ന പോസ് – പോസ്സ് (പോസിറ്റിവിറ്റി – പോസ്സിബിലിറ്റീസ്) പരിപാടിയുടെ തത്സമയ സംപ്രേക്ഷണം മിഷൻ ബെറ്റർ ടുമോറോയുടെ വിവിധ സോഷ്യൽ മീഡിയ ചാനലുകളായ ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ വീക്ഷിക്കാവുന്നതാണ്.

ജീവിതം കഠിനവും ഭാവി അനിശ്ചിതത്വവുമാകുമ്പോൾ, നമുക്ക് മുന്നോട്ടു പോകാൻ അത്യാവശ്യമായി വേണ്ടത് ഇച്ഛാശക്തിയും, പോസിറ്റീവിറ്റിയും, സാധ്യതകൾ തേടിയുള്ള നിരന്തരമായ അന്വേഷണവുമാണ് എന്ന വസ്തുതയാണ് “പോസ് – പോസ്സ് ” മുന്നോട്ടു വെക്കുന്നത്.

This image has an empty alt attribute; its file name is mbt.jpg

സാമ്പത്തികമായും സാമൂഹികമായും വൈകാരികമായും തളർന്ന മനുഷ്യമനസുകളെ പോസിറ്റീവായ ചിന്തകൾ കൊണ്ട് സ്വാധീനിക്കുക എന്ന ലക്‌ഷ്യം വിജയപ്രദാഹമായി കൈവരിക്കാൻ കഴിഞ്ഞ 29 ടോക്കുകളിലൂടെ പോസ് – പോസ്സിനായി. പോസ്-പോസിന് നിലവിൽ ലോകമെമ്പാടും 3 ലക്ഷത്തിലധികം തത്സമയ കാഴ്ചക്കാർ ഉണ്ട്. ഓരോ പരമ്പരയും ദശലക്ഷക്കണക്കിന് ആളുകൾ ആവർത്തിച്ച് കാണുകയും ചെയ്യുന്നു.

ഇൻഫോസിസിന്റെ മുൻ സിഇഒ ശ്രീ. ഷിബുലാൽ, ചലച്ചിത്ര സംവിധായകൻ ശ്രീ. രഞ്ജിത്ത്, കണ്ണൂർ റേഞ്ച് DIG ശ്രീ. കെ. സേതുരാമൻ IPS, ഫിഷറീസ് ഡയറക്ടർ ശ്രീ. രാജമാണിക്യം IAS, അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ മാനേജർ ശ്രീ. ഹെൻ‌റി എഫ്. ഡെസിയോ, ശ്രീമതി. അഞ്ജു ബോബി ജോർജ്, സഞ്ചാരിയും രചയിതാവുമായ ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര തുടങ്ങി 60ൽ പരം പ്രഗത്ഭർ ഇതിനോടകം പോസ്-പോസ്സിൽ പങ്കെടുത്തു സംവദിച്ചു.

നല്ല നാളെകൾ സൃഷ്ടിക്കപ്പെടുന്നത് ഇന്നുകളിൽ നാം നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ് എന്ന ബോധ്യത്തിൽ നിന്നാണ് ശ്രീ പി വിജയൻ IPSനെ പോലുള്ള മഹാരഥന്മാരുടെ പിന്തുണയോടെ മിഷൻ ബെറ്റർ ടുമോറോക്കു തുടക്കമായത്.

അന്തർലീനമായ കഴിവുകളെ കണ്ടെത്താൻ നമ്മുടെ യുവജനതയെ പ്രാപ്തമാക്കുകയും അതുവഴി സമൂഹത്തിൽ നല്ല മാറ്റങ്ങൾക്കു നേതൃത്വം നൽകാൻ അവരെ പ്രേരിപ്പിക്കുന്നതിലൂടെ സമാധാനപരവും ഉൽ‌പാദനപരവും പുരോഗമനപരവുമായ ഒരു സമൂഹത്തിന്റെ പൂർത്തീകരണത്തിന് പ്രയത്നിക്കുക എന്നതാണ് മിഷൻ ബെറ്റർ ടുമോറോ യുടെ ലക്ഷ്യം.

Join Lalettan on:
YouTube.com/c/mbtunited
Facebook.com/mbtunited
Instagram.com/mbtunited

Date & Time: Friday 23 October 2020 at 2:30pm (UK time) / 7pm Indian Time