ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 ശനിയാഴ്ച മുതൽ യുകെയിലെയും ഇന്ത്യയിലെയും കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി ഭക്തി ഗാനസുധ സമാരംഭിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഇനി വരുന്ന ശനിയാഴ്ചകളിൽ യുകെ സമയം വൈകിട്ട് 5 മണി (ഇന്ത്യൻ സമയം രാത്രി 9:30) മുതൽ പരിപാടികൾ ആരംഭിക്കും.

നിരവധി വേദികളിൽ പൈതൃക ഭജനകളാൽ ഭക്തിയുടെ അമൃതവര്ഷം പൊഴിക്കുന്ന ആറന്മുള ശബരി ബാലാശ്രമത്തിലെ അനുഗ്രഹീത കലാകാരൻ സുജിത് കുമാർ നയിക്കുന്ന പുല്ലാംകുഴൽ കച്ചേരിയിലൂടെയാണ് ഭക്തിഗാനസുധ ആരംഭിക്കുന്നത്. സുജിത് കുമാറിനൊപ്പം വാദ്യ കലാകാരൻ സി സി നാരായണൻ ഗഞ്ചിറയിൽ വിസ്മയം തീർക്കും.

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഈ ഭക്തിഗാനസുധായിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

www.facebook.com/londonhinduaikyavedi.org

Working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.

For more information kindly contact 

Suresh Babu: 07828137478, Subhash Sarkara: 07519135993, 

Jayakumar: 07515918523, Geetha Hari: 07789776536, 

Diana Anilkumar: 07414553601.

To participate: Kindly visit LHA’s Facebook page – www.facebook.com/londonhinduaikyavedi.org

0