Inauguration of Malayalam Classes

കേരള സർക്കാരിന്റെ മലയാളം മിഷൻ “മലയാളി എവിടെയുണ്ടോ അവിടെയെല്ലാം മലയാളം” എന്ന ദീർഘ വീക്ഷണത്തിന്റെ ഭാഗമായി ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള മലയാളി കുട്ടികളെ കോർത്തിണക്കിക്കൊണ്ട് മലയാളം ക്ലാസുകൾ നടത്തിവരുകയാണ്.

അതിന്റെ ഭാഗമായി യുകെയിൽ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ യുടെ ഇപ്സ്വിച്ച് ബ്രാഞ്ചും കേരള കൾച്ചറൽ അസോസിയേഷനും കേരള കമ്യൂണിറ്റി സപ്ളിമെന്ററി സ്കൂൾ (KCA & KCSS) ഇപ്സ്വിച്ചും ചേർന്ന് മലയാളം ക്ലാസുകൾ ആരംഭിക്കുന്നു.

കേരളപിറവി ദിനമായ നവംമ്പർ 1 (01/11/2020) ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട. ശ്രീമതി. സുജ സൂസ്സൻ ജോർജ് (മലയാളം മിഷൻ ഡയറക്ടർ ) ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. തദവസരത്തിൽ സമീക്ഷ യുകെ നാഷണൽ സെക്രട്ടറി: ശ്രീ.ദിനേശ് വെള്ളാപ്പള്ളി, മലയാളം മിഷൻ യു കെ സെക്രട്ടറി: ശ്രീ.എബ്രഹാം കുര്യൻ എന്നിവർ ഓൺലൈനിൽ പങ്കെടുത്തു ആശംസകൾ അറിയിക്കുന്നതാണ്. എല്ലാവരുടെ സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. FOR DETAILS CONTACT KERALA CULTURAL ASSOCIATION IPSWICH EMAIL: kcaipswich@gmail.com
0