സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ
വിവാദവനിതയ്ക്ക് സര്‍ക്കാരുമായി ബന്ധമില്ല, ഐടി വകുപ്പിനുകീഴില്‍ തട്ടിപ്പ് നടന്നിട്ടില്ല- മുഖ്യമന്ത്രി
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവാദത്തിനിടയാക്കിയ സ്ത്രീക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പുമായി ഒരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പുകമറയുയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നുകരുതിയാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യതയോടെ ആകാനുള്ള സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ അപാകതകള്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇവിടത്തെ സംസ്ഥാനസര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാകില്ല. പല കാലങ്ങളിലായി വിവിധ തരത്തിലുള്ള കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് തടയാന്‍ വിപുലമായ തോതില്‍ കസ്റ്റംസിനെ വിന്യസിച്ചിട്ടുള്ളത്. ഇത് വെട്ടിച്ചും ചില ഘട്ടത്തില്‍ കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് സംസ്ഥാനസര്‍ക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നു?
ഇപ്പോള്‍ നടന്നിട്ടുള്ള കള്ളക്കടത്ത് സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കല്ല പാര്‍സല്‍ വന്നിട്ടുള്ളത്. അത് അഡ്രസ് ചെയ്തത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കിയാണ് പാര്‍സല്‍ വാങ്ങാനെത്തിയതെന്നാണ് അറിയുന്നത്.
വിവാദത്തിനിടയാക്കിയ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തിട്ടുണ്ട്. അതിന്റെ അര്‍ഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉയര്‍ന്നുവന്നു എന്നല്ല. പക്ഷെ പൊതുസമൂഹത്തില്‍ ഈ വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തത്.
കേസിലെ വിവാദവനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐടി വകുപ്പുമായും ഇവര്‍ക്ക് നേരിട്ടൊരു ബന്ധവുമില്ല. ഐടി വകുപ്പിനു കീഴില്‍ നിരവധി പ്രൊജക്ടുകളുണ്ട്. അതിന്റെ കീഴില്‍ സ്പേസ് സെല്ലിങ് അഥവാ മാര്‍ക്കറ്റിങ് ചുമതലയാണ് ഈ വനിതയ്ക്കുണ്ടായിരുന്നത്. കരാര്‍ അടിസ്ഥാനത്തിലാണത്. ഇവരെ ജോലിക്കെടുത്തത് ഈ പ്രൊജക്ടിന്റെ മാനേജ്മെന്റ് നേരിട്ടല്ല, പ്ലേസ്മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം പ്രൊജക്ടുകളില്‍ താല്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്&ിയുെ;ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മുംബൈ
നിലവില്‍ ചൈനയില്‍ പ്രതിദിനം ഒറ്റ അക്ക കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആയിരത്തിന് പുറത്ത് കേസുകളാണ് മുംബൈയില്‍ മാത്രം ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം നഗരത്തിലെ രോഗമുക്തി നിരക്ക് 67 ശതമാനമാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്ന നിരക്ക് നഗരത്തില്‍ 1.60 ശതമാനവും.
ആശങ്ക ഏറുന്നു; കേരളത്തില്‍ 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പര്‍ക്കം വഴി രോഗം 68 പേര്‍ക്ക് ; 111 പേര്‍ക്ക് കോവിഡ് മുക്തി
കേരളത്തില്‍ കഴിഞ്ഞ ദിവസം 272 പേര്‍ക്ക് ് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. 111 പേര് രോഗമുക്തി നേടിയതായും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ച ആളുകളില്‍ 157 പേര് വിദേശത്തുനിന്നും, 38 ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം 15 പേരുടെ ഉറവിടം കണ്ടെത്താന്‍ ആയിട്ടില്ല.
ഗല്‍വാന്‍ താഴ്വരയില് ചൈന രണ്ട് കി.മീ. പിന്മാറി, പിന്മാറ്റം മന്ദഗതിയില്‍
ടെന്റുകളടക്കം പൊളിച്ചുമാറ്റേണ്ടതിനാല്‍ ഗോഗ്രയിലെ പിന്മാറ്റപ്രക്രിയ പൂര്‍ത്തിയാകാന്‍ ദിവസങ്ങളെടുത്തേക്കും. എന്നാല്‍ പട്രോളിംഗ് പോയന്റ് 15 ആയ ഹോട്ട്സ്പ്രിംഗ്സില്‍ നിന്ന് ഉടന്‍ തന്നെ പിന്മാറ്റപ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് സൂചന. തിങ്കളാഴ്ച മുതല്‍ ചൈനീസ് സേന താഴ്വരയില് നിര്‍മിച്ച ടെന്റുകള്‍ പൊളിച്ചുനീക്കിത്തുടങ്ങിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഞായറാഴ്ച വൈകിട്ട് ഫോണ്‍ വഴി രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുസൈന്യവും അതിര്‍ത്തിയില്‍ സേനാപിന്മാറ്റം നടത്താമെന്ന് ധാരണയായത്. അതിര്‍ത്തിസംഘര്‍ഷങ്ങള്‍ നടന്നാല്‍ സമവായചര്‍ച്ചകള്‍ക്ക് ചുമതലയുള്ള ഇരുരാജ്യങ്ങളുടെയും പ്രത്യേകപ്രതിനിധികളാണ് അജിത് ദോവലും വാങ് യിയും.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച്, രണ്ട് സൈന്യങ്ങളും സംഘര്‍ഷമേഖലകളില്‍ നിന്ന് ഒന്നര – രണ്ട് കിലോമീറ്റര്‍ വരെ പിന്നോട്ട് മാറും. ഈ പ്രക്രിയ പൂര്‍ത്തിയായ ശേഷമാകും ഇനി ബാക്കിയുള്ള ചര്‍ച്ചകള്‍ നടക്കുക.
അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇക്കാര്യം കോണ്‍ഗ്രസിനെയും ഐക്യരാഷ്ട്ര സഭയെയും ട്രംപ് ഭരണകൂടം അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകമെങ്ങും കോവിഡിനെതിരായ പോരാട്ടം തുടരുകയും അമേരിക്കയില്‍ രോഗികള്‍ കുത്തനെ വര്‍ധിക്കുകയും ചെയ്യുന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
മൂന്ന് വരികളുള്ള കത്തിലാണ് ഐക്യരാഷ്ട്ര സഭയെ ട്രംപ് തീരുമാനം അറിയിച്ചിരിക്കുന്നതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു വര്‍ഷം വിട്ടുനില്‍ക്കുന്നുവെന്നാണ് സൂചന. അതേസമയം, കത്തിന്റെ ഉള്ളടക്കം വ്യക്തമായി അറിയാത്തതിനാല്‍ ഇക്കാര്യം തീര്‍ച്ചപ്പെടുത്താനാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന പരാജയമാണെന്നും ചൈന പറയുന്നത് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നുമായിരുന്നു ട്രംപിന്റെ ആരോപണങ്ങള്‍. ഇതിനു പിന്നാലെ ഏപ്രിലില്‍ സംഘടനക്ക് അമേരിക്ക നല്കിവന്നിരുന്ന സഹായം നിര്‍ത്തലാക്കി. സംഘടനയില്‍നിന്ന് പിന്മാറുമെന്നും അറിയിച്ചിരുന്നു.