കോവിഡ് രോഗികള്‍: ഇന്ത്യ ലോകത്ത് മൂന്നാമത്; റഷ്യയെ മറികടന്നു
യുഎസ് (29.52 ലക്ഷം), ബ്രസീല്‍ (15.78 ലക്ഷം) എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. മരണക്കണക്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളില്‍ എട്ടാമതാണ്.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍; സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ നഗരം അടയ്ക്കും
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നഗരം പൂര്‍ണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദേശം. സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.
പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. മെഡിക്കല്‍ ഷോപ്പുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികള്‍ പ്രവര്‍ത്തിക്കും.
ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് വ്യാപാരി മരിച്ചു, സംസ്ഥാനത്ത് കൊവിഡ് മരണം 26 ആയി
എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ജൂണ്‍ 28-ാം തിയതിയാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കൊവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.
ഇന്ത്യയുടെ കോവിഡ് വാക്സിന് ഈ വര്‍ഷം ഇറങ്ങില്ല; വിശദീകരണവുമായി കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം
ആഗസ്റ്റ് 15നകം വാക്സിന് പുറത്തിറക്കണമെന്ന് നിര്‍ദേശിച്ച് പരീക്ഷണത്തില്‍ പങ്കാളിയായ ഭാരത് ബയോടെക്കിന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് അയച്ച കത്ത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. രാജ്യത്ത് ഐസിഎംആര്‍, സിഎസ്ഐആര്‍ ഗവേഷണസ്ഥാപനങ്ങളുമായി ചേര്‍ന്ന് ആറ് ഇന്ത്യന്‍ കമ്പനികള്‍ വാക്സിനായി ശ്രമിക്കുന്നുണ്ട്. ഇതില്‍ കോവാക്സിന്, സൈകോവ്-ഡി എന്നിവ മനുഷ്യരില്‍ പരീക്ഷണം നടത്താനുള്ള ഘട്ടത്തിലാണ്.
എന്നാലും 2021നകം ഇവയൊന്നും പരീക്ഷണ ആവശ്യങ്ങള്‍ക്ക് അല്ലാതെ ലഭ്യമാകാന്‍ സാധ്യതയില്ല-മന്ത്രാലയം വിശദീകരിച്ചു.
മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി പോലും നല്‍കാതെയാണ് വാക്സിന് പുറത്തിറക്കാന്‍ ഐസിഎംആര്‍ സമയപരിധി നിശ്ചയിച്ചത്. ഐസിഎംആറിന്റെ പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് വേര്‍തിരിച്ചെടുത്ത കോവിഡ് വൈറസ് ഹൈദരാബാദിലെ ഭാരത് ബയോടെക്കിന് ലഭിച്ചത് മെയ് ഒമ്പതിനാണ്. വാക്സിന് വികസിപ്പിക്കാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് ഐസിഎംആര്‍ അന്ന് പറഞ്ഞത്. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. വാക്സിന് വികസിപ്പിച്ചാലും വിപണിയില്‍ ലഭ്യമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളറുടെ പരിശോധന പൂര്‍ത്തീകരിക്കണം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അശാസ്ത്രീയമായി സമയപരിധി നിശ്ചയിച്ചത് ഗവേഷകരും ആരോഗ്യ വിദഗ്ധരും ചോദ്യംചെയ്തിരുന്നു.
ലോകമെമ്പാടുമുള്ള 140 പ്രോജക്ടുകൾ കൊറോണ വൈറസിനായി ഒരു വാക്സിൻ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏകദേശം 20 പേർ ഇതിനകം മനുഷ്യരിൽ പരീക്ഷിക്കുന്നു, അതിൽ രണ്ടെണ്ണം ഇവിടെ യുകെയിലാണ്.
തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണ വേട്ട; സ്വര്‍ണം എത്തിച്ചത് യുഎഇ കോണ്‍സലറുടെ പേരില്‍
ദുബായില്‍നിന്ന് രണ്ടുദിവസംമുമ്പ് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തില്‍നിന്ന് വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരം യുഎഇ കോണ്‍സലറുടെ പേരില്‍ വന്ന പെട്ടിയില്‍നിന്നാണ് എയര്‍കാര്‍ഗോ കസ്റ്റംസ് 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. പെട്ടിയില്‍ കണ്ടെത്തിയ പൈപ്പ്, ഡോര്‍ലോക്ക്, എയര്‍ കംപ്രസര്‍ എന്നിവയില്‍ സിലിന്‍ഡര്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഡിപ്ലോമാറ്റിക്ബോക്സ് ആയതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങി കോണ്‍സലറുടെ സാന്നിധ്യത്തിലാണ് പെട്ടി പരിശോധിച്ചത്. പെട്ടിയുമായി ബന്ധമില്ലെന്ന് യുഎഇ കോണ്‍സലര്‍ കസ്റ്റംസിനെ അറിയിച്ചു.
രഹസ്യവിവരത്തെ തുടര്‍ന്നാണ് 80 കിലോയുടെ കാര്‍ഡ്ബോര്‍ഡ് പെട്ടി കാര്‍ഗോ കസ്റ്റംസ് പിടിച്ചെടുത്തത്.
തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് വന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയത് എന്നാണ് വിവരം.