പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അവകാശം
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീം കോടതി.
ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. കേരള ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചു.
ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കായിരിക്കും. ഈ ഭരണസമിതിയുടെ ചെയർപേഴ്സൺ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ഭരണസമിതി രൂപവത്കരിക്കുന്നിടം വരെ നിലവിലെ സമിതിക്ക് തുടരാം.
ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണസമിതിക്ക് രൂപവത്കരിക്കാം.
ജസ്റ്റിസുമാരായ യു.യു ലളിതും ഇന്ദു മൽഹോത്രയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്.
മനുഷ്യരില്‍ നടത്തിയ പരീക്ഷണം വിജയിച്ച് ലോകത്തിലെ ആദ്യ കൊവിഡ് വാക്സിന്
ലോകമാകെ കൊവിഡ് 19 നിയന്ത്രണാതീതമായി തുടരുകയാണ്. ഇതിനിടെ റഷ്യയില്‍ നിന്ന് ഏറെ ആശ്വാസം പകരുന്ന ഒരു വാര്‍ത്ത പുറത്തുവരുന്നു. കൊവിഡിനെതിരായ വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത.
റഷ്യയിലെ ‘ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി’യില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന് കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ‘സെഷ്നോവ് യൂണിവേഴ്സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്.
ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ അടുത്ത ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. അടുത്ത ബാച്ചിനെ ജൂലൈ ഇരുപതോടെയും ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കൊവിഡ് വാക്സിനായിരിക്കും റഷ്യയിലേത്.
സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം; കോടതിയില്‍ ഹാജരാക്കും
സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കൊവിഡ് നീരീക്ഷണകേന്ദ്രത്തിലാണ് ഇവരിപ്പോള്‍. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
അതേസമയം, കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. പിഎസ് സരിത്തിനെയും റമീസിനെയും പിടിയിലായ മറ്റൊരാളെയുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സരിത് അന്വേഷണ സംഘത്തിന് നല്കി. സ്വര്‍ണ്ണം ആരാണ് അയക്കുന്നത്, ആര്‍ക്കാണ് നല്‍കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സ്വപ്നയെ സംബോധന ചെയ്തത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തോട് പറഞ്ഞു.
രാജസ്ഥാനില്‍ ഭരണപ്രതിസന്ധി രൂക്ഷം
രാജസ്ഥാന് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. അനുനയിപ്പിക്കാനുള്ള ദേശിയ നേത്യത്വത്തിന്റെ ശ്രമങ്ങള്‍ തള്ളിയ സച്ചിന് പൈലറ്റ് ബിജെപിയില്‍ ചേരും എന്ന അഭ്യൂഹം ശക്തമാണ്. അതേസമയം, തന്റെ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് വ്യക്തമാക്കി.
ഇരുപതോളം എംഎല്‍എമാരുമായി സച്ചിന് പൈലറ്റ് ഗുഡ്ഗാവിന് സമീപത്തെ ഹോട്ടലില്‍ താമസിക്കുകയാണിപ്പോള്‍. പാര്‍ട്ടി നേത്യത്വം നടത്തുന്ന ഒരു അനുനയനീക്കത്തോടും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. 200 അംഗങ്ങളുള്ള രാജസ്ഥാന് നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 10 സ്വതന്ത്ര എംഎല്‍എമാരും കൊണ്ഗ്രസിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് 72 എംഎല്‍എമാരാണുള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരും ബിജെപി പക്ഷത്ത് നില ഉറപ്പിച്ചിരിക്കുന്നു. സിപിഐഎം, ബിടിപി പാര്‍ട്ടികള്‍ക്ക് രണ്ടും എംഎല്‍എമാരുണ്ട്.
സച്ചിന് പൈലറ്റ് ഇന്ന് ബിജെപിയില്‍ ചേരും എന്നാണ് അഭ്യൂഹം. നിലവില്‍ രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് സച്ചിന് പൈലറ്റ് . അങ്ങനെ ഉണ്ടായാള്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് സ്വാധീനം വീണ്ടും കുറയും.
ഇന്ത്യ അമേരിക്കയില്‍നിന്ന് 72,000 തോക്കുകള്‍കൂടി വാങ്ങുന്നു
കരസേനയ്ക്കുവേണ്ടി അമേരിക്കയില്‍നിന്ന് 72,000 തോക്കുകള്‍ ഇന്ത്യ വാങ്ങുന്നു. അതിര്‍ത്തിയില്‍ പാകിസ്താനുപുറമേ ചൈനയുടെ ഭീഷണികൂടി വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണിത്.
നേരത്തേ നല്കിയ 72,000 തോക്കിനുപുറമേ വീണ്ടും 72,000 തോക്കിനുകൂടി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
അമേരിക്കയുടെയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണ് സിഗ്സവര്‍. നിലവില്‍ ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കിന് പകരമാണ് സിഗ്സവര്‍ ഉപയോഗിക്കുക.
അടുത്തിടെ പ്രതിരോധമന്ത്രാലയം 16,000 ലൈറ്റ് മെഷീന് ഗണ്ണുകള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങിച്ചിരുന്നു.
ഇടുക്കിയില്‍ ആയിരം കോടിയുടെ പുതിയ ഭൂഗര്‍ഭ നിലയം
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി രണ്ടാമത് നിലയം വരുന്നത് ആയിരം കോടി രൂപ മുതല്‍ മുടക്കില്‍. പുതിയ നിലയത്തിന്റെ രൂപരേഖ കെഎസ്ഇബി പുറത്തുവിട്ടു. നിലവിലെ ഭൂഗര്‍ഭ നിലയത്തില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് പുതിയ നിലയം. ഇതും ഭൂഗര്‍ഭ നിലയമാണ്.
പുതിയ നിലയം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വൈദ്യുതിമന്ത്രി എം.എം.മണി പ്രഖ്യാപിച്ചിരുന്നു. വിശദമായ രൂപരേഖ തയാറാക്കുന്ന ചുമതല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്കോസിനാണ്. 18 മാസത്തിനുള്ളില്‍ ഇതു സമര്‍പ്പിക്കും. 130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകള്‍ പുതിയ നിലയത്തിലും സ്ഥാപിക്കും. പുതിയ നിലയം സ്ഥാപിച്ചാല്‍ 5 വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.l
മാസ്ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു
ആന്ധ്രാപ്രദേശില്‍ മുഖാവരണം ധരിക്കാത്തതിനെ ചൊല്ലി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ദാരുണമായി മരിച്ചത്.
ഗൂണ്ടുരിലെ റെന്ത്ചിന്താലയിലാണ് സംഭവം. കര്‍ണാട്ടി ഫാത്തിമയാണ് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മരിച്ചത്. മുഖാവരണം ധരിക്കാതെ കര്‍ണാട്ടി ഫാത്തിമയുടെ അച്ഛനായ കര്‍ണാട്ടി യലമണ്ഡല, പ്രദേശത്ത് സഞ്ചരിക്കുന്നത് ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പ്രശ്നം ഉണ്ടാക്കിയ യുവാക്കള്‍ മുഖാവരണം ധരിക്കാതെ നില്‍ക്കുന്നത് യലമണ്ഡലയുടെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ആദ്യം വാക്കേറ്റത്തിലും പിന്നീട് അടിപിടിയിലും കലാശിക്കുകയായിരുന്നു. യലമണ്ഡലയെ വടി ഉപയോഗിച്ച് യുവാക്കള്‍ അടിക്കുന്നത് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മകള്‍ അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചു. അതിനിടെ ആക്രമണത്തില്‍ മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അച്ഛന്റെ പരാതിയില്‍ കൊലപാതക കുറ്റം ചുമത്തി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.