കോന്നി ഗവ.മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കും
കോന്നി ഗവ.മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കും. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ആദ്യഘട്ടത്തില്‍ 300 കിടക്കകളോട് കൂടിയ സൗകര്യങ്ങളാകും ആശുപത്രിയില്‍ ഉണ്ടാവുക
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചില വ്യവസ്ഥകള്‍ മുന്‍നിര്‍ത്തിയാണ് പരിസ്ഥിതി വിലയിരുത്തല്‍ സമിതി കോന്നി മെഡിക്കല്‍ കോളജിന് അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് പകുതിയോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കും. 300 കിടക്കകളുള്ള നാല് സെപഷ്യാലിറ്റി വിഭാഗങ്ങളും ആദ്യഘട്ടത്തില്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ഒറ്റദിനം 50,000 രോഗികള്‍, മരണനിരക്ക് 2.41 ശതമാനം ; കോവിഡ് മരണത്തിന്റെ ആഗോളപട്ടികയില്‍ ഇന്ത്യ ആറാമത്
ഇന്ത്യയില്‍ ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന് രോഗികള്‍. വ്യാഴാഴ്ച 50,904േപര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1199. ബുധനാഴ്ച രോഗികള്‍ 46,000 കടന്നിരുന്നു. കേന്ദ്രകണക്കുപ്രകാരം ബുധനാഴ്ച 45720 രോ?ഗികള്‍. മരണം 1129. ദിവസേനയുള്ള രോ?ഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാമതാണ് ഇന്ത്യ. മരണത്തില്‍ ഇന്ത്യ വ്യാഴാഴ്ച ഫ്രാന്‍സിനെ മറികടന്നു.
കോവിഡ് മരണത്തിന്റെ ആഗോളപട്ടികയില്‍ ഇന്ത്യ ആറാമത്. അമേരിക്ക (146198), ബ്രസീല്‍ (82890), ബ്രിട്ടണ് (45501), മെക്സിക്കോ (41190), ഇറ്റലി (35082) എന്നീരാജ്യങ്ങളാണ് മുന്നില്‍. ഇതില്‍ ബ്രിട്ടണിലും ഇറ്റലിയിലും ഇപ്പോള്‍ മരണം കുറവാണ്.
മഹാരാഷ്ട്രയും തമിഴ്നാടുമടക്കമുള്ള സംസ്ഥാനങ്ങളില്‍ ദിനംപ്രതി രോഗികള്‍ വര്‍ധിക്കുന്നത് രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായതിന്റെ സൂചനയെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍, വീണ്ടും ചോദ്യം ചെചെയ്തേക്കും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു. നീണ്ട അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയെയാണ് ഇതുപോലൊരു കേസില്‍ ഇത്രയും സമയം ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസും ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പൊലിസ് ക്ലബില്‍ നിന്ന് എം.ശിവശങ്കര്‍ വീട്ടിലെത്തി. അദ്ദേഹം പുറത്തിറങ്ങുന്നതും കാത്തിരുന്ന മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയാറായില്ല.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് എന്‍.ഐ.എ. ഇതിനായി ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കും.
അതേ സമയം കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടേയും സന്ദീപിന്റേയും സ്വത്ത് കണ്ടുകെട്ടാന്‍ നടപടികളാരംഭിച്ചിട്ടുണ്ട്. ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വപ്ന സുരേഷിന് വന്‍ നിക്ഷേപമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ച 30 പേരെ കാണാനില്ല: നല്‍കിയത് തെറ്റായ വിവരങ്ങള്‍, പൊലിസ് തിരച്ചില്‍ ആരംഭിച്ചു
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാണാതായ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലിസ് തിരച്ചില്‍ ശക്തമാക്കി. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് കൊവിഡ് സ്ഥിരീകരിച്ച 30 പേരെ കണ്ടെത്താന്‍ പൊലിസ് തിരച്ചില്‍ ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ നല്കി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യുമെന്നും പൊലിസ് പറഞ്ഞു.
കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായ 30 പേരെക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. പലരും നല്കിയ വിലാസവും ഫോണ്‍ നമ്പറും തെറ്റായിരുന്നു. പല മാര്‍ഗങ്ങളിലൂടെ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പൊലിസിന്റെ സഹായം തേടിയത്.
എസ്.എസ്.പി. അമിത് പഥക്കിന്റെ നേതൃത്വത്തിലാണ് മുങ്ങിനടക്കുന്ന രോഗികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്.
ശതകോടികളുടെ വമ്പന്‍ അഴിമതി; കേന്ദ്രമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ ഹൈക്കോടതി
കേന്ദ്രമന്ത്രിയും എന്‍ഡിഎ നേതാവുമായ ഗജേന്ദ്രസിങിനെതിരെ അഴിമതി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ജയ്പൂര്‍ കോടതിയാണ് അന്വോഷണ ഉത്തരവ് ഇട്ടത്.
കോടതി കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. സഞ്ജീവനി ക്രെഡിറ്റ് കോപ്പറേറ്റീവില്‍ നടന്ന അഴിമതി ആരോപണങ്ങളെ ബന്ധപ്പെട്ടാണ്. ഏകദേശം 884 കോടിക്ക് മേലെ രൂപയുടെ അഴിമതിയാണ് നടന്നത് എന്നാണ് ഉയര്‍ന്നു വന്ന പരാതി.
അഴിമതി കേസില്‍ അന്വേഷണം ആരംഭിച്ചത് 2019 ലാണ്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ നേത്യത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ഭാര്യയുടെയും കേന്ദ്ര മന്ത്രിയുടെയും ഉടമസ്ഥതയില്‍ ഉള്ള പ്രസ്തുത കമ്പനിയിലേക്ക് കോടികള്‍ നിക്ഷേപിച്ചതായിട്ട്. എസ് ഒ ജി കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിനോ ഭാര്യക്കോ എതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയോ അന്വോഷണ ഏജന്‍സികള്‍ ചെയ്തിട്ടില്ലെന്നും കോടതിയെ പരാതിക്കാരന് അറിയിച്ചു.
ഉയര്‍ന്ന രീതിയിലുള്ള പലിശനിരക്ക് കമ്പനിയുടെ നിക്ഷേപങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാന പെരുമഴയുമായാണ് സൊസൈറ്റി ഉയര്‍ന്നു വന്നത്. തുടര്‍ന്ന് വ്യാജവായ്പകള്‍ അനുവദിച്ച് സ്ഥാപനത്തില്‍ നിക്ഷേപിച്ച ആളുകളുടെ അടക്കം പണം അപഹരിക്കുകയാണ് ഈ കമ്പനി ചെയ്തത്. 884 കോടി അഴിമതിയാണ് ഇത് വഴി ഷെഖാവത്ത് നടത്തിയതെന്നാണ് ആരോപണം..
അതിര്‍ത്തിയില്‍ പാങ്കോംഗ്, ഗോഗ്ര പ്രദേശങ്ങളില്‍ നിന്നും പിന്തിരിയില്ലെന്ന് ചൈന
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇരു സേനകളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സേനകളും എല്‍.എ.സി.യില്‍ നിന്നും പിന്തിരിയാന് തീരുമാനിച്ചു. എന്നാല്‍ പാങ്കോംഗ് തടാക പ്രദേശം, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും പിന്തിരിയാന് ചൈന ഇപ്പോള്‍ വിസമ്മതിച്ചിരിക്കുകയാണ്.
തന്ത്രപ്രധാനമായ മേഖലയാണ് ഇവിടം. ഈ പ്രദേശങ്ങളില്‍ ചൈനയിപ്പോള്‍ അവകാശ വാദം ഉന്നയിക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നാണ് ചൈന ഇവിടെ നിന്നുളള പിന്മാറ്റത്തില് വിസമ്മതം അറിയിച്ചത്.
മെയ് ആദ്യവാരം മുതല്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വിവിധയിടങ്ങളിലായി സംഘര്‍ഷം നടന്നു വരികയാണ്. പ്രശ്ന പരിഹാരത്തിനായി സൈനിക നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു.