ഓക്സ്ഫോര്‍ഡ് കൊറോണ വൈറസ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച കൊറോണ വൈറസ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. വാക്സിന് പ്രയോഗിച്ച ആളുകളുടെ ശരീരം വൈറസിനെതിരെ പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തില്‍ തളിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ യുകെയിലെ അഞ്ച് ആശുപത്രികളില്‍ 18-55 വയസ്സിനിടയിലുള്ള ആരോഗ്യമുള്ള 1,077 ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകരിലാണ് പരിശോധന നടത്തിയതെന്ന് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിമ്പാന്‍സി കുരങ്ങുകളില്‍ ജലദോഷത്തിന് കാരണമാകുന്ന വൈറസില്‍ ജനിതകമാറ്റം വരുത്തി, നേരിയ അളവില്‍ കൊറോണ വൈറസിന്റെ spike protein കടത്തിവിട്ട് അതിവേഗത്തിലാണ് പുതിയ വാക്സിന് വികസിപ്പിച്ചത്. വാക്സിന് പരീക്ഷിച്ച 30 ശതമാനമാളുകളിലും യാതൊരു പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. 70 ശതമാനത്തിന് ചെറിയ പനിയും തലവേദനയുമുണ്ടെങ്കിലും പാരസെറ്റമോള്‍ കൊണ്ട് തന്നെ അവ ഭേദമായെന്നും ഗവേഷകര്‍ വ്യക്തമാക്കി.
വാക്സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രയലുകളുടെ രണ്ടാം ഘട്ടം ഇതിനകം യുകെയില്‍ നടക്കുന്നുണ്ട്, ബ്രസീലിലെ സന്നദ്ധപ്രവര്‍ത്തകരില്‍ മൂന്നാം ഘട്ട പരിശോധന നടക്കുന്നു. വാക്സിന് ശുഭസൂചനകള്‍ നല്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വാക്സിന് ഒരു കോടി ഡോസുകള്‍ ബ്രിട്ടന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്രാസെനെക ഫര്മസ്യൂട്ടിക്കല്സും സംയുകതമായഞ്ഞ വാക്സിന് നിര്‍മിച്ചിരിക്കുന്നത്. അതേസമയം വാക്സിന് എന്ന് വിപണിയിലെത്തുമെന്നതിനെക്കുറിച്ചു കൃത്യമായി പറയാനാവില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി, സെപ്റ്റംബറോടെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതിനാറുകാരിക്ക് പീഡനം: അമ്മാവന്റെ പരാതിയില്‍ മദ്രസ അധ്യാപകനായ പിതാവും മാതാവും ഉള്‍പ്പെടെ എട്ടു പേര് പിടിയില്‍
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍രക്ഷിതാക്കള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളിലായി എട്ട് പേര്‍ക്കേതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
കുട്ടിയുടെ ശരീരം വിറ്റ രക്ഷിതാക്കള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കി. നീലേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. നിലവില്‍ കേസില്‍ എട്ടു പേരാണ് പ്രതികള്‍. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് അമ്മാവന് നല്കിയ പരാതിയില്‍ പിതാവ് ഉള്‍പ്പടെയുള്ളവരെ പൊലീസ് പിടികൂടുകയായിരുന്നു. മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് കര്‍ണ്ണാടക സുള്ള്യ സ്വദേശിയാണ്. ഇയാള്‍ നേരത്തെ നാലു പീഡന കേസുകളില്‍ പ്രതിയായിരുന്നു. ഇയാളുടെ ആദ്യഭാര്യയിലെ മകളാണ് 16 കാരി.
കുട്ടിയെ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഭീഷണി കാരണം പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം പിതാവിന്റെ സുഹൃത്തുക്കളായ ഏഴുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്കി.
കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ അടക്കമുള്ളവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ പേര് ഇനിയും പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പൊലീസ് നല്കുന്ന വിവരം.
കേരളത്തില്‍ 794 പേര്‍ക്ക് കോവിഡ്; 519 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം മൂലം, 24 പേരുടെ ഉറവിടം വ്യക്തമല്ല
കേരളത്തില്‍ കഴിഞ്ഞദിവസം 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 519 പേര്‍ക്ക് രോഗബാധയേറ്റത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്.
ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായിരുന്നു ഹാരിസ്
ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ്സ്ഥി രീകരിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 46 ആയി.
തിരുവനന്തപുരത്ത് പ്രവേശന പരീക്ഷയ്ക്ക് ഹാജരായ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ്
സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ നിരീക്ഷണത്തിലാക്കി. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ നടന്ന എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പുറത്തേക്ക് വരികയും കൂട്ടം കൂടി നില്‍ക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
തിരുവനന്തപുരം നഗരത്തിലും തീരപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, കഴിഞ്ഞ വ്യാഴാഴ്ചയാണ് എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയതെങ്കിലുംപട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ചിത്രങ്ങള്‍ വിവാദമായിരുന്നു.
അസാമിലെ വെള്ളപ്പൊക്കം: കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ചത്തത് 108 മൃഗങ്ങള്‍
അസാമില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നതിനിടെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ചത്തത് 108 മൃഗങ്ങള്‍. ഒന്‍പത് കാണ്ടാമൃഗങ്ങള്‍ അടക്കമാണ് ചത്തത്. 136 മൃഗങ്ങളെ ഇവിടെ നിന്ന് രക്ഷിക്കാന്‍ സാധിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന ചത്ത മൃഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാസിരംഗ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ശിവ് കുമാര്‍ അറിയിച്ചു.
പാര്‍ക്കിന്റെ എണ്‍പത് ശതമാനത്തിലധികവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം ഇറങ്ങിയ ശേഷം നടത്തുന്ന കണക്കെടുപ്പില്‍ മാത്രമേ എത്ര മൃഗങ്ങള്‍ ചത്തുവെന്നത് വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് കാണ്ടാമൃഗം, നാല് കാട്ടെരുമ, ഏഴ് കാട്ടുപന്നി, രണ്ട് ബാരസിംഗ മാന്‍, 82 മാന്‍ എന്നിവയാണ് ചത്തത്.
അസാമിലെ 33 ജില്ലകളില്‍ 26 ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി റോഡുകളും വീടുകളും വിളകളും പാലങ്ങളുമൊക്കെ നശിച്ചു. കാസിരംഗയില്‍ പ്രളയം പതിവാണ്. ഒറ്റക്കൊമ്പന് കാണ്ടാമൃഗത്തിന്റെ ഏറ്റവും വലിയ വാസ സ്ഥലമായ കാസിരംഗയില്‍ 2400 കാണ്ടാമൃഗങ്ങളും 121 കടുവകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 18 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 200 മൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്.
2020 ലെ ടി 20 ലോകകപ്പ് മാറ്റി, 2021 ലെ ലോകകപ്പിന് മാറ്റമില്ല
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ട്വിന്റി20 ലോകകപ്പ് ടൂര്‍ണമെന്റ് മാറ്റിച്ചെു. ഈവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ട ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പാണ് 2022 ലേക്ക് മാറ്റിയത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഐസിസി ബോര്‍ഡ് യോഗത്തിലാണ് ലോകകപ്പ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ലോകകപ്പ് മാറ്റിവെച്ചതായി ഐസിസിയും ഔദ്യോഗികമായി അറിയിച്ചു. 2021ലെ വനിതാ ട്വന്റി 20 ലോകകപ്പില്‍ പിന്നീട് തീരുമാനമെടുക്കും.
താരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം ഉറപ്പാക്കുകയാണ് ആദ്യ പരിഗണനയെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സാഹ്നി പറഞ്ഞു. ക്രിക്കറ്റ് ആരാധകര്‍ക്ക് സുരക്ഷിതവും ആവേശകരവുമായ ടൂര്‍ണമെന്റ് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വേദിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇതോടെ ഈ സീസണിലെ ഐപിഎല്‍ നടക്കാനുള്ള സാധ്യതയേറി. സെപ്റ്റംബര്‍ 26മുതല്‍ നവംബര്‍ എട്ടുവരെ എല്ലാ ഐപിഎല്‍ മത്സരങ്ങളും യു എ ഇയില്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം. ഈ വര്‍ഷത്തെ ലോകകപ്പ് മാറ്റിയെങ്കിലും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഐസിസി വ്യക്തമാക്കി. 2023ല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഫെബ്രുവരി-മാര്‍ച്ചില്‍ നിന്ന് ഒക്ടോബര്‍-നവംബറിലേക്കും മാറ്റിയിട്ടുണ്ട്.