ഇന്ത്യൻ ആർക്കിടെക്ട്  രംഗത്തിനു  നൽകിയ മികച്ച സംഭാവനകൾക്ക്  ആർക്കിടെക്ട്  എസ്  ഗോപകുമാറിന്  ബാബുറാവു മഹാത്രെ ഗോൾഡ് മെഡൽ നൽകി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (IIA) ആദരിച്ചു. ഐ ഐ എ യുടെ ഉന്നത ബഹുമതിയാണിത്.

Ar . കൻവിൻഡെ, Ar. ചാൾസ് കൊറിയ, Ar .ബി വി ദോഷി, Ar .രാജ് രിവെൽ, Ar.ലാറി ബേക്കർ, Ar.ഉത്തം സി ജെയിൻ തുടങ്ങിയവർ ഐ ഐ എ യുടെ മുൻ അവാർഡ് ജേതാക്കളിൽ പെടുന്നു.

ഒരു മലയാളി  ആർക്കിടെക്ട്  ഈ ബഹുമതിക്ക് അർഹനാകുന്നത് ഇത് ആദ്യമാണ്.

ഐ‌എ‌എയിൽ നിന്ന് ഈ അവാർഡ് ലഭിച്ചതിലും വാസ്തുവിദ്യയിലെ ചില എലൈറ്റ് പേരുകളുടെ പട്ടികയിൽ ചേരുന്നതിലും ഞാൻ സന്തുഷ്ടനാണ്.
ആധുനിക വാസ്തുവിദ്യയുടെ ആഗോള ഭൂപടത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനും നമ്മുടെ ഭാവി പുനർരൂപകൽപ്പന ചെയ്യുന്നതിനുമായി കൂടുതൽ പ്രവർത്തിക്കാൻ ഇത് എന്നെ പ്രേരിപ്പിക്കുന്നു, ” എസ്. ഗോപകുമാർ പറഞ്ഞു.

കൊച്ചി ആസ്ഥാനമായുള്ള ‘Kumar Group of Total Designers’ന്റെ സ്ഥാപകനും വാസ്തുശില്പിയുമാണ് ഗോപകുമാർ.