അന്താരാഷ്ട്ര വിമാന സര്‍വീസ്: ജൂലൈ 31 വരെ ഇന്ത്യയിൽ നിരോധനം
അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം ഇന്ത്യ ജൂലൈ 31 വരെ നീട്ടിയത് അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഗള്‍ഫിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തത് ജോലിയെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികളക്കമുള്ള പ്രവാസികള്‍.
ആയിരക്കണക്കിന് പ്രവാസികളാണ് അവധി കഴിഞ്ഞിട്ടും തിരിച്ചുപോകാനാകാതെ നാട്ടില്‍ കഴിയുന്നത്. മാര്‍ച്ച് 25 ന് ഇന്ത്യ രാജ്യവ്യാപക ലോക്ഡൗണ്‍ ആംഭിക്കുംമുന്പ് നാട്ടില്‍ ചെറിയ അവധിക്കും ഒരുമാസ അവധിക്കും ഗള്‍ഫില്‍നിന്നും എത്തിയവരാണ് ഇതില്‍ ഭൂരിഭാഗവും. കുടുംബത്തെ ഗള്ഫിലാക്കി നാട്ടില്‍ അടിയന്തിരാവശ്യത്തിന് വന്നവരും ലോക്ഡൗണില്‍ പെട്ടു. റീ എന്‍ട്രി കാലാവധി അവസാനിക്കുംമുന്പ് തിരിച്ച് പോയില്ലെങ്കില്‍ വിസ നഷ്ടപ്പെടുമെന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളത്.
ജൂലായ് 15നു ശേഷം അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുമെന്ന രീതിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്. ഇതിനാല്‍ കൊച്ചി, കോഴിക്കോട് അടക്കം ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ജൂലൈ 16 മുതല്‍ അബുദാബിയുടെ എത്തിഹാദ് എയര്‍ലൈന്‍സ് സര്‍വീസ് പ്രഖ്യാപിച്ചു. വിവിധ എയര്‍ ലൈന്‍സുകളും സമാനമായ തയ്യാറെടുപ്പ് തുടങ്ങി. തുടര്‍ന്ന് പ്രവാസികള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിനിടെയാണ് വെള്ളിയാഴ്ച വിമാന സര്‍വീസ് നിരോധനം കേന്ദ്രം നീട്ടിയത്.കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീക്കി ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൊതു, സ്വകാര്യ മേഖലകള്‍ പഴയ പോലെ ചലിച്ചു തുടങ്ങി. യുഎഇയില്‍ അവധിക്ക് പോയ വിദേശ തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തിരിച്ചുവരാന്‍ തുടങ്ങി. എന്നാല്‍, ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധിച്ചതിനാല്‍ ഈ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നില്ല.
ഡല്‍ഹിയില്‍ ഭൂചലനം; 4.7 തീവ്രത രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയിലും സമീപമേഖലയിലും അനുഭവപ്പെട്ടു.
ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്ന് 63 കി.മീ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്ന് കേന്ദ്രകാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. ആളപായവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനൊന്നോളം ചെറുഭൂചലനങ്ങളാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും അനുഭവപ്പെട്ടിട്ടുള്ളത്.
സ്വാതന്ത്ര്യദിനത്തില്‍ കോവിഡ് വാക്സിന് പുറത്തിറക്കാന്‍ ശ്രമം
കോവിഡ് വാക്സിന് എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ആഗസ്റ്റ് 15ഓടെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. ഇതു സംബന്ധിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ‘ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന് കീഴിലുള്ള ആശുപത്രികള്ക്കെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് ആശുപത്രികളിലാണ് ഇതിനായുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത്. വാക്സിന് ഈ മാസം ഏഴു മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുമെന്നും ഭാര്‍ഗവ അറിയിച്ചു.
അതേസമയം, ഈ കാലയളവിനുള്ളില്‍ വാക്സിന് പുറത്തിറക്കുമെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ടു; പരിക്കേറ്റ ജവാന്മാരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി
ലഡാക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശുപത്രി വാര്‍ഡിലെത്തിയ പ്രധാനമന്ത്രി ജവാന്മാരെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെ?ട്ടെന്ന് മോദി പറഞ്ഞു. ലോകത്തെ ഒരു ശക്?തിക്ക്? മുന്നിലും ഇന്ത്യ കീഴടങ്ങില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ചൈന സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പില്ലാതെ ഇവിടം സന്ദര്‍ശിച്ചത്. സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്, കരസേന മേധാവി എം.എം. നരവനെ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ലേയിലെ നിമുവിലെ സൈനിക വിമാനത്താവളത്തിലെത്തിയത്.
ഇന്ത്യയില്‍ 18000 കടന്ന് കൊവിഡ് മരണങ്ങള്
ഇന്ത്യയില്‍ കൊവിഡ് മരണം 18,000 കടന്ന് 18213 ആയി. 24 മണിക്കൂറിനെ 379 മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മരണസംഖ്യ 18213ല്‍ എത്തിയത്. ബുധനാഴ്ചയാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നത്. പ്രതിദിന കേസുകള്‍ 20,000 കടന്നു.
കേരളത്തില്‍ വെള്ളിയാഴ്ച 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. രോഗബാധിതരില്‍ 138 പേര് വിദേശത്ത് നിന്നും 39 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ രോഗബാധിതര്‍ 98,000 കടന്നു. 4343 പേര് കൂടി രോഗികളായി. 24 മണിക്കൂറിനിടെ 57 പേര് മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 98,392ഉം മരണം 1321ഉം ആയി. ചെന്നൈയില്‍ രോഗബാധിതര്‍ 62,000 കടന്നു. ഡല്‍ഹിയില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം 92000വും കടന്ന് മുന്നേറുകയാണ്. 2373 പുതിയ കേസുകളും 61 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 92,175 ആയി. മരണസംഖ്യ 2864 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 1502ഉം, തെലങ്കാനയില്‍ 1,213ഉം, ഉത്തര്‍പ്രദേശില്‍ 769ഉം,ഗുജറാത്തില്‍ 681ഉം, അസമില്‍ 548ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ 23 ഐടിബിപി ജവാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ മരണം 699 ആയി.
അതേസമയം, സാമ്പിള്‍ പരിശോധനകളുടെ എണ്ണം കൂടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 241,576 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 92,97,749 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ഒപ്പം രോഗമുക്തി നിരക്ക് 60 ശതമാനം കടന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്.
24 മണിക്കൂറിനിടെ 20,032 പേര് രോഗമുക്തരായി. രോഗമുക്തി 60.73 ശതമാനമായി ഉയര്‍ന്നു.