മലങ്കര ഓർത്തഡോക്സ് സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുന്നതിനുവേണ്ടി പരിശുദ്ധ കാതോലിക്ക ബാവയുടെ കൽപ്പനപ്രകാരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ അഖണ്ഡ പ്രാർത്ഥനയിൽ പങ്കുചേർന്നുകൊണ്ടു മലങ്കര ഓർത്തഡോക്സ് (യുകെ-യൂറോപ്പ് & ആഫ്രിക്ക) സമൂഹം  പ്രാർത്ഥനാ യജ്ഞനം നടത്തി.
ആറാം തീയതി ഞായറാഴ്ച സൂം മീറ്റിംഗിലൂടെ ചേർന്ന പ്രാർത്ഥനായോഗം മലങ്കര ഓർത്തഡോക്സ് സഭ യുകെ- യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ ബഹുമാനപ്പെട്ട ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസുകൊണ്ടു അനുഗ്രഹപ്രഭാഷണം നടത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ശാശ്വത സമാധാനമാണ് മലങ്കര ഓർത്തഡോക്സ് സഭ ലക്ഷ്യം വയ്ക്കുന്നത് , അല്ലാത് ഒരു വിശ്വാസിയെയും പള്ളിയിൽനിന്ന് ഇറക്കി വിടുക എന്നുള്ളതല്ല പരിശുദ്ധ സഭയുടെ നിലപാടെന്നും , പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ തൃക്കൈകൾ മെനഞ്ഞുണ്ടാക്കിയ 1934-ലെ ഭരണഘടന അനുസരിച്ചുള്ള ശാശ്വത സമാധാനമാണ് ഉണ്ടാകേണ്ടിയത് എന്നും അഭിവന്യ തിരുമേനി പറഞ്ഞു.
മുൻ അയർലണ്ട് റീജിയൻ സെക്രട്ടറി റവ.ഫാ.ജോർജ് തങ്കച്ചൻ – ന്റെ അധ്യക്ഷതയിൽ ചേർന്ന പ്രാർത്ഥനായോഗത്തിൽ ബഹു. അച്ഛനോടൊപ്പം റവ.ഫാ ജസൺ വി. ജോർജ്, റവ.ഫാ.ബോബി പാലത്തിങ്കൽ എന്നിവർ പ്രാർത്ഥനയ്ക്കും, ആത്മിയ ഗീതങ്ങൾക്കും കാർമീകത്വം വഹിച്ചു.ഭദ്രാസന പ്രതിനിധി ബിനോയ് ഡാനിയേൽ അയർലൻഡ് വേദവായന നടത്തി , സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോണി വര്ഗീസ് മുഖ്യ പ്രഭാഷണവും, രാജൻ ഫിലിപ്പ് സ്വാഗതവും, മുൻ ഭദ്രാസന കൗൺസിലർ ബിജു ഐസക് നന്ദിയും അർപ്പിച്ചു.കാതോലിക്ക മംഗള ഗാനത്തോടുകൂടി സമാപിച്ച യോഗത്തിനു സഭാ മാനേജിങ് കമ്മിറ്റി അംഗം ജെറി തോമസ് വൈദ്യൻ ആഫ്രിക്ക, ഭദ്രാസന കൌൺസിൽ അംഗം സോജി ടി.മാത്യു, മലങ്കര അസോസിയേഷൻ, അംഗങ്ങൾ, ഭദ്രാസന പ്രതിനിധികൾ, ഇടവക ഭാരവാഹികൾ ,അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.

(സോജി ടി.മാത്യു)