SHARE

ബെംഗളൂരു: ജ്യൂസാണെന്ന് തെറ്റിദ്ധരിച്ചു ജന്മദിനാഘോഷത്തിനിടെ സള്‍ഫ്യൂരിക് ആസിഡ് കുടിച്ച ആണ്‍കുട്ടികള്‍ മരിച്ചു. ബെംഗളൂരുവിലെ കെല്ലാരിയില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവം നടന്നത്.

ഒമ്പതു വയസുകാരന്‍ ആര്യന്‍ സിങ്ങും എട്ടു വയസുകാരന്‍ സഹില്‍ ശങ്കറുമാണ് മരിച്ചത്. സഹിലിന്റെ ജന്മദിനാഘോഷത്തിനിടെ കെല്ലാരി റോഡിലെ വീട്ടിലായിരുന്നു സംഭവം. ഭക്ഷണത്തിന് ശേഷം ഇരുവരും വീട്ടില്‍ കുപ്പിയില്‍ സൂക്ഷിച്ച നിലയിലുള്ള സള്‍ഫ്യൂരിക് ആസിഡ് ശീതളപാനീയമാണെന്ന് കരുതി കുടിക്കുകയായിരുന്നു.

സ്വര്‍ണപ്പണിക്കാരനായ സഹിലിന്റെ പിതാവ് സ്വര്‍ണം ഉരുക്കുന്നതിനായി ജ്യൂസ് പാത്രത്തില്‍ സൂക്ഷിച്ച സള്‍ഫ്യൂരിക് ആസിഡ് ആണ് കുട്ടികള്‍ അബദ്ധത്തില്‍ കുടിച്ചതെന്ന് പൊലീസ് പറഞ്ഞു.

SHARE

NO COMMENTS

LEAVE A REPLY