SHARE
REFILE - CORRECTING GRAMMAR A man offers money to the newly appointed Living Goddess Kumari of Kathmandu Trishna Shakya, 3, while greeting her before being taken to the Kumari house from her private residence in Kathmandu, Nepal September 28, 2017. REUTERS/Navesh Chitrakar

കാഠ്മണ്ഡു: മൂന്നുവയസുള്ള ബാലികയെ നേപ്പാളിലെ ഹിന്ദു സന്യാസിമാര്‍ ജീവിക്കുന്ന ദേവതയായി അഭിഷേകം ചെയ്തു.
വ്യാഴാഴ്ച നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ചരിത്ര പ്രസിദ്ധമായ ദര്‍ബാര്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങുകളിലായിരുന്നു തൃഷ്ണ ശാക്യ എന്ന മൂന്നു വയസുകാരിയുടെ അഭിഷേകം നടത്തിയത്.

ചുവന്ന പട്ടു വസ്ത്രങ്ങള്‍ ധരിപ്പിച്ച തൃഷ്ണ പിതാവിന്റെ തോളിലേറിയാണ് ‘ദേവത’യാക്കുന്ന ചടങ്ങിനെത്തിയത്. വാഴിച്ചുകഴിഞ്ഞാല്‍ ക്ഷേത്രതുല്യമായി പണികഴിപ്പിച്ചിട്ടുള്ള മന്ദിരത്തിലാണ് ജീവിക്കേണ്ടത്. ദേവതയുടെ പരിചരണത്തിനായി പ്രത്യേകമായി ഏര്‍പ്പെടുത്തിയ പരിപാലകര്‍ ഉണ്ടാകും.

നേപ്പാളികളുടെ ആചാരപ്രകാരം ജീവിക്കുന്ന ദേവതയെ വിശ്വാസികള്‍ ദൈവത്തെ പോലെ പൂജാ വിധികളോടെ ആരാധിക്കും. അഭിഷിക്തയായ ദേവത പുറം ലോകത്ത് പ്രത്യേക വേഷ ഭൂഷാദികളോടെ മാത്രമേ പ്രത്യക്ഷപ്പെടൂ. വര്‍ഷത്തില്‍ 13 തവണ മാത്രമേ കുട്ടിക്ക് പുറത്ത് പ്രത്യക്ഷപ്പെടാന്‍ അവസരമുള്ളു. നേപ്പാളിലെ ഹിന്ദു ദേവതയായ തലേജുവിന്റെ പ്രതിനിധിയായാണ് കുട്ടി പരിഗണിക്കപ്പെടുന്നത്. പ്രായപൂര്‍ത്തിയായി ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ദേവതാ പദവി നഷ്ടമാകും.

അഭിഷേക ചടങ്ങുകള്‍ക്കു മുന്നോടിയായി 108 വീതം പോത്തുകളെയും, ആടുകളെയും, കോഴികളെയും, താറാവുകളെയും ബലിനല്‍കണമെന്നതാണ് ആചാരം. എന്നാല്‍ മൃഗസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ഏതാനും മൃഗങ്ങളെ മാത്രമേ ഇക്കുറി ബലിനല്‍കിയുള്ളു.

SHARE

NO COMMENTS

LEAVE A REPLY