SHARE

ശ്രീനഗർ: കശ്മീരിൽ ബിഎസ്എഫ് ഭടനെ ഭീകരർ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തി. ആ​ക്ര​മ​ണ​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ബി​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ റ​മീ​സ് അ​ഹ​മ്മ​ദ് പാ​രി​യ (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ന​ഗ​റി​ലെ ബ​ന്ദി​പ്പോ​ര​യി​ൽ ഹ​ജി​നി​ലാ​യി​രു​ന്നു സം​ഭ​വം.

റ​മീ​സ് അ​ഹ​മ്മ​ദ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ കൊ​ല്ല​പ്പെ​ട്ടു. റ​മീ​സി​ന്‍റെ പി​താ​വ്, ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ, ആ​ന്‍റി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ആ​ന്‍റി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

റ​മീ​സ് ബി​എ​സ്എ​ഫി​ൽ ജോ​ലി നേ​ടി​യി​ട്ട് ആ​റു വ​ർ​ഷം ക​ഴി​ഞ്ഞു. അ​വ​ധി​ക്ക് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​നാ​യ​ത്.

ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയെന്ന് സൈന്യം അറിയിച്ചു.

SHARE

NO COMMENTS

LEAVE A REPLY