SHARE

ഉ​ദ​യ്പു​ർ: പ്ര​ണ​യം ന​ടി​ച്ചു വ​ഞ്ചി​ച്ചെ​ന്നാ​രോ​പി​ച്ച് രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രിൽ​ പ​തി​നെ​ട്ടു​കാ​രി​യെ യുവാവും അയാളുടെ പി​താ​വും ചേ​ർ​ന്ന് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി.

ഐ​സ​ർ​വാ​ൾ ഗ്രാ​മ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി ശ​നി​യാ​ഴ്ച വൈ​കി​ട്ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി ര​വി എന്നയാള്‍ പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തി. ഇ​യാ​ളും പി​താ​വ് ച​ന്തു​വും പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ​മേ​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച മ​രി​ച്ചു.

ര​വി​യാ​ണ് ത​ന്‍റെ മേ​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​തെ​ന്നും തീ ​കൊ​ളു​ത്തി​യ​ത് ആ​രെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു ന​ൽ​കി​യ മ​ര​ണ​മൊ​ഴി​യി​ൽ പ​റ​യു​ന്നു. ര​വി​യെ​യും പി​താ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​വി ദീ​ർ​ഘ​കാ​ല​മാ​യി പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പി​ന്തു​ട​ർ​ന്നി​രു​ന്ന​താ​യും പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ര​വി​യോ​ട് സം​സാ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

SHARE

NO COMMENTS

LEAVE A REPLY