SHARE

തിരുവനന്തപുരം: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുള്ള കേസുകളില്‍പെട്ട് മൂന്നുവര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയും മോചിപ്പിക്കുമെന്ന് കേരളം സന്ദര്‍ശിക്കുന്ന ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു.

സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുക. ഇതുപ്രകാരം 149 ഇന്ത്യക്കാര്‍ ജയില്‍മോചിതരാകും. ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും ചൊവ്വാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചതാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് സ്വതന്ത്രരാവാന്‍ വഴിയൊരുക്കിയത്. മലയാളികള്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇന്ത്യാക്കാര്‍ക്ക് മുഴുവന്‍ ഗുണമായി. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയുമെല്ലാം ഇടപെടലുകളിലൂടെ നടത്തേണ്ട ഇത്തരമൊരു കാര്യം കേരളത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ നടപ്പിലായത് ദേശീയതലത്തില്‍ വലിയ ശ്രദ്ധനേടിയിരിക്കുകയാണ്.

SHARE

NO COMMENTS

LEAVE A REPLY