SHARE

അബുദാബി: യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് അംഗീകാരം നല്‍കി.

വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി 19 തൊഴില്‍വിഭാഗങ്ങള്‍ക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനത്തിന് രണ്ടുമാസത്തിനുശേഷം നിയമം പ്രാബല്യത്തില്‍വരും.

തൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും അംഗീകരിക്കുന്ന നിയമം തൊഴിലാളികളും തൊഴില്‍ദാതാക്കളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് സ്വദേശീവത്കരണ മാനവശേഷി വികസനമന്ത്രി സഖര്‍ ഗൊബാഷ് സായിദ് ഗൊബാഷ് പറഞ്ഞു.

യു.എ.ഇ.യില്‍ ഗാര്‍ഹികത്തൊഴിലാളികളായി ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ നിയമം.

SHARE

NO COMMENTS

LEAVE A REPLY