SHARE

വാഷിംഗ്ടണ്‍: വിലക്കുകള്‍ ലംഘിച്ച് ആണവ – മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ പേരില്‍ യു.എന്‍ കടുത്ത ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചുവെങ്കിലും ഉത്തര കൊറിയ പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തുമെന്ന് വിദേശകാര്യ മന്ത്രി റി യോങ് ഹൊ. ട്രമ്പിന്റെ യു.എന്‍ പ്രസംഗത്തിനുള്ള മറുപടിയായാണ് ഈ ബോംബെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ട്രമ്പിന് ഏതുവിധത്തിലുള്ള മറുപടിയാണ് നല്‍കേണ്ടതെന്ന് ഉന്‍ ആയിരിക്കും അവസാനം തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സ്വയം പ്രതിരോധിക്കേണ്ടി വന്നാല്‍ ഇത്തര കൊറിയയെ പാടേ നശിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ യു.എന്നിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഉത്തര കൊറിയയ്ക്ക് അവകാശമുണ്ടെന്ന് ട്രമ്പ് തനിക്കു മനസിലാക്കി തന്നിരിക്കുകയാണെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പറഞ്ഞു. ‘മനോനില തെറ്റിയ അമേരിക്കന്‍ വൃദ്ധനെ’ തീ കൊണ്ട് മെരുക്കിയെടുക്കുമെന്നു പറഞ്ഞാണ് ഏകാധിപതിയുടെ പ്രസ്താവനം അവസാനിക്കുന്നത്.

‘ഭ്രാന്തന് മുന്‍പൊന്നും അനുഭവിക്കാത്ത പരീക്ഷണം’ നേരിടേണ്ടി വരുമെന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം. വാക് പോരാട്ടം മുറുകുന്നത് സ്ഥിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ചൈന ഇരു കൂട്ടര്‍ക്കും മുന്നറിയിപ്പ് നല്‍കി. പരസ്പരം പ്രകോപനമുണ്ടാക്കാതെ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് അഭിപ്രായപ്പെട്ടു.

‘കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളെപ്പോലെ പോരടിക്കുന്ന’ നേതാക്കള്‍ സംയമനം പാലിക്കണമെന്ന് റഷ്യയും ആവശ്യപ്പെട്ടു.

SHARE

NO COMMENTS

LEAVE A REPLY