SHARE

പ്ലോംഗ്‌യാംഗ്: കൂടുതല്‍ ഉപരോധങ്ങളും സമ്മര്‍ദങ്ങളും ഏര്‍പ്പെടുത്തുന്നത് ആണവ പ്രോഗ്രാമിന്റെ വേഗം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. പുതിയ ഉപരോധങ്ങള്‍ അസംബന്ധവും, ശത്രുത വളര്‍ത്തുന്ന മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഇതിനിടെ, യു.എന്‍ ഉപരോധങ്ങള്‍ കര്‍ശനമായി നടപ്പാക്കി ഉത്തര കൊറിയയെ സമ്മര്‍ദത്തിലാക്കണമെന്ന് അമേരിക്കന്‍, ചൈനീസ് പ്രസിഡന്റുമാര്‍ നിര്‍ദേശിച്ചു. അമേരിക്കയും, ദക്ഷിണ കൊറിയയും സംയുക്തമായി സൈനിക ഡ്രില്‍ നടത്തിയതും ശ്രദ്ധേയമായി.

ഇന്ധന ഇറക്കുമതി നിയന്ത്രിക്കുകയും, ടെക്സ്റ്റയില്‍ കയറ്റുമതി നിരോധിക്കുകയും ചെയ്യുന്ന പുതിയ ഉപരോധങ്ങള്‍ രാജ്യത്തെ ജനങ്ങളെയും സര്‍ക്കാരിനെയും ദുരിതത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

പല രാജ്യങ്ങളും ഉത്തര കൊറിയന്‍ അംബാസര്‍മാരെ പുറത്താക്കി വരികയാണ്. പെറു, മെക്‌സിക്കോ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ നടപടി സ്വീകരിച്ചു. കുവൈറ്റും വൈകാതെ നടപടി എടുക്കുമെന്ന് അറിയിച്ചു.

ഉത്തര കൊറിയയ്‌ക്കെതിരേ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് അമേരിക്ക ആഹ്വാനം ചെയ്തിരുന്നു.

SHARE

NO COMMENTS

LEAVE A REPLY