SHARE

ഹൈദരാബാദ്: പ്രമുഖ ദലിത് ചിന്തകനും, എഴുത്തുകാരനും ദലിത് അവകാശ പ്രവര്‍ത്തകനുമായ പ്രഫ. കാഞ്ച ഇളയ്യ (64)യെ വധിക്കാന്‍ ശ്രമം.

ഹൈദരാബാദില്‍ കാറില്‍ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹത്തെ ഒരു സംഘമാളുകള്‍ വാഹനം ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്.

കാഞ്ചാ ഇളയ്യ രചിച്ച ‘ആര്യ വൈശ്യ ജാതികള്‍’ എന്ന പുസ്തകത്തില്‍ വൈശ്യ സമുദായത്തിനെതിരെ പരാമര്‍ശങ്ങളുണ്ട്. ഇതാണ് പ്രതിഷേധത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ആര്യ വൈശ്യ അസോസിയേഷനുകള്‍ പ്രതിഷേധിക്കുകയും തങ്ങള്‍ക്ക് അപമാനകരമായ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇത്തരം പുസ്തകങ്ങള്‍ എഴുതുന്നുവരെ തൂക്കിലേറ്റാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് വൈശ്യ സമുദായാംഗമായ ഒരു എംപിയും ആവശ്യപ്പെട്ടിരുന്നു.

SHARE

NO COMMENTS

LEAVE A REPLY