SHARE

ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മില്‍ പ്രതിരോധ രംഗത്ത് സഹകരണം കൂടുതല്‍ ശക്തമാക്കുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണവും സാങ്കേതിക, ഉപകരണ കൈമാറ്റവും വര്‍ധിപ്പിക്കാനും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെറയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ഞായറാഴ്ച രാത്രിയാണ് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ജപ്പാനിലെത്തിയത്.

2014ല്‍ ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് പ്രതിരോധ സഹകരണം ശക്തമായി തുടരുന്നുണ്ട്. സന്ദര്‍ശനങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

SHARE

NO COMMENTS

LEAVE A REPLY